---
title: "സിപിഎമ്മിന് ചേരുക കക്കുക, നക്കുക, മുക്കുക എന്ന മുദ്രാവാക്യമെന്ന്  പി.കെ ഫിറോസ്"
english_title: "Joining the CPM is a slogan of 'bite, lick, and drown', says PK Feroz"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342059/joining-the-cpm-is-a-slogan-of-bite-lick-and-drown-says-pk-feroz"
published_at: "2026-02-14T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990b2e35507f_Untitled-2_copy.jpg"
keywords: []
---

# സിപിഎമ്മിന് ചേരുക കക്കുക, നക്കുക, മുക്കുക എന്ന മുദ്രാവാക്യമെന്ന്  പി.കെ ഫിറോസ്

> **Lead Summary:** പാനൂർ : കക്കുക, മുക്കുക, നക്കുക എന്ന മുദ്രാവാക്യമാണ് സി.പി.എമ്മിന് ചേരുകയെന്ന് മുസ്ലിം യൂത്തീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന ബാനറിൽ മുസ്ലിം യൂത്തീഗ് നടത്തുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

## Article Content

പാനൂർ : കക്കുക, മുക്കുക, നക്കുക എന്ന മുദ്രാവാക്യമാണ് സി.പി.എമ്മിന് ചേരുകയെന്ന് മുസ്ലിം യൂത്തീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന ബാനറിൽ മുസ്ലിം യൂത്തീഗ് നടത്തുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

രക്തസാക്ഷി ഫണ്ട് തട്ടിയെടു ത്തവരെയും, ശബരിമല സ്വർണം കട്ടവരെയും സംരക്ഷിക്കുന്ന പാർട്ടിയായി സി.പി.എം മാറിയിരിക്കുന്നു. അഴിമതി പുറത്തുകൊണ്ടുവരുന്നവരെ പുറത്താക്കുന്ന നയമാണ് അവർ സ്വീകരിക്കുന്ന ത്. അയ്യപ്പന്റെ സ്വർണം. അടക്കം കട്ടുകൊണ്ടുപോയ വർഷത്തെ പിണറായി ഭരണത്തി ലുണ്ടായ നേട്ടം അഴിമതി മാത്രമാണ്. കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന ഭരണമാണ് പിണറായിയുടേതെന്നാണ് മാധ്യമങ്ങൾ പോലും പറയുന്നത്. ഒന്നാം റാങ്കു കാർക്ക് പോലും ജോലി കിട്ടാത്ത ഇന്ത്യയിലെ നമ്പർ സംസ്ഥാനമായി കേരളം മാറിയി രിക്കുകയാണെന്ന് ഫിറോസ് കുറ്റ പ്പെടുത്തി.

ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി, ജില്ലാ പ്രസിഡണ്ട് അബ്‌ദുൾ കരീം ചേലേരി, ജനറൽ സെക്ര ട്ടറി കെ.ടി സഹദുള്ള, അൻസാരി

യൂത്ത്ലീഗ് നേതാക്കളായ സി.കെ മുഹമ്മദലി, അഷ്റഫ് എടനീർ, പി.സി നസീർ, അൽത്താഫ് മാങ്ങാടൻ, എം.എസ്.എഫ് സംസ്ഥാന പ്രസി ഡണ്ട് പി.കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ് പ്രസംഗിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി വിളക്കു ന്തറ പരിസരത്ത് നിന്ന് തുടങ്ങിയ പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു. സ്റ്റേഡിയം കോർണറിൽ സമാപിച്ച പ്രകടനം സന്നദ്ധസേവനമേഖലയിൽ നാടിന് മാതൃകയായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342059/joining-the-cpm-is-a-slogan-of-bite-lick-and-drown-says-pk-feroz)