---
title: "മനേക്കര കുമാരൻ മാസ്റ്റർ വായനശാല 70-ാം വാർഷികാഘോഷം നാളെ"
english_title: "Manekkara Kumaran Master Library's 70th anniversary celebration on Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341915/manekkara-kumaran-master-librarys-70th-anniversary-celebration-on-sunday"
published_at: "2026-02-14T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699002e805f9d_Untitled-2_copy.jpg"
keywords: []
---

# മനേക്കര കുമാരൻ മാസ്റ്റർ വായനശാല 70-ാം വാർഷികാഘോഷം നാളെ

> **Lead Summary:** മനേക്കര :പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിലുള്ള മനേക്കര കുമാരൻ മാസ്റ്റർ വായനശാലയുടെ 70-ാം വാർഷികം 15 ന് ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. മനേക്കര വിദ്യാവിലാസിനി സ്കൂൾ അങ്കണത്തിലാണ് ആഘോഷ പരിപാടികൾ നടക്കുക.

## Article Content

മനേക്കര :പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിലുള്ള മനേക്കര കുമാരൻ മാസ്റ്റർ വായനശാലയുടെ 70-ാം വാർഷികം 15 ന് ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. മനേക്കര വിദ്യാവിലാസിനി സ്കൂൾ അങ്കണത്തിലാണ് ആഘോഷ പരിപാടികൾ നടക്കുക.

വൈകിട്ട് അഞ്ചിന് പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്നോയ. എസ് ഉദ്ഘാടനം ചെയ്യും. . വാർഡ് മെമ്പർ രൂപ സി അധ്യക്ഷയാകും. തലശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പവിത്രൻ മൊകേരി മുഖ്യ പ്രഭാഷണം നടത്തും. വിവിധ മത്സര വിജയികൾക്കുള്ള ഉപഹാരം മുൻ വാർഡ് മെമ്പർ സന്തോഷ് പി നിർവഹിക്കും.

മുൻ സാരഥികളെ യോഗത്തിൽ ആദരിക്കും .

യോഗത്തിൽ അഡ്വ. കെ. ഗോപാലൻ, രാമകൃഷ്ണൻ മാസ്റ്റർ, മധുസൂദൻ വി, ശശിധരൻ മനേക്കര, പവിത്രൻ എൻ,

സുന്ദരേശൻ തളത്തിൽ, ഷൈജ കെ.പി,

ഹേമന്ത് കെ. കെ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തും.

വായനശാല പ്രസിഡണ്ട് ദിനേഷ് ബാബു

സ്വാഗതം പറയുന്ന യോഗത്തിൽ എം.എം. മോഹനൻ നന്ദി പറയും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341915/manekkara-kumaran-master-librarys-70th-anniversary-celebration-on-sunday)