---
title: "പാനൂരിൽ ഇന്ന്  സൗജന്യ മെഗാ മെഡിക്കൽ ക്യാംപ്"
english_title: "Free mega medical camp in Panur today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341895/free-mega-medical-camp-in-panur-today"
published_at: "2026-02-14T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ff214958b5_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ ഇന്ന്  സൗജന്യ മെഗാ മെഡിക്കൽ ക്യാംപ്

> **Lead Summary:** പാനൂർ: പാനൂർ മഹല്ല് മുസ്ലിം ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന നജാത്തുൽ ഇസ്ലാം നഴ്സറി ആൻഡ് യു.പി സ്കൂ‌ളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന ത്തോടനുബന്ധിച്ച് സ്‌കൂൾ ഗ്രൗണ്ടിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് ഇന്ന് നടക്കും. രാവിലെ 10ന് ഡോ. അനിൽ കുമാർ ഉദ്ഘാടനം ചെയ്യും.

## Article Content

പാനൂർ: പാനൂർ മഹല്ല് മുസ്ലിം ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന നജാത്തുൽ ഇസ്ലാം നഴ്സറി ആൻഡ് യു.പി സ്കൂ‌ളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന ത്തോടനുബന്ധിച്ച് സ്‌കൂൾ ഗ്രൗണ്ടിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് ഇന്ന് നടക്കും. രാവിലെ 10ന് ഡോ. അനിൽ കുമാർ ഉദ്ഘാടനം ചെയ്യും.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത വർക്ക് നേത്ര വിഭാഗം, ദന്ത വിഭാഗം, കിഡ്‌നി വിഭാഗം തുടങ്ങിയവയുടെ പരിശോധന ഉണ്ടായിരിക്കും. ഹോമിയോപ്പതി മെഡിക്കൽ അസോസി യേഷൻ തലശേരി ചാപ്റ്ററുമായി സഹകരിച്ചു ജീവിത ശൈലി രോഗ പരിശോധനയും ബോധവൽക്കരണ ക്ലാസും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കും. പ്രമുഖ ഡോക്ടർമാരുടെ സേവനവും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് നൽകുന്നതാണ്. ഡോ.ഐ.കെ അനിൽകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341895/free-mega-medical-camp-in-panur-today)