---
title: "കോഴിക്കോട് നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ച സംഭവം ;  വേങ്ങേരി സ്വദേശിയുടെ  ലൈസൻസ് സസ്പെൻഡ് ചെയ്തു"
english_title: "Incident of riding a scooter on a sidewalk in Kozhikode; License of Vengeri native suspended"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341780/incident-of-riding-a-scooter-on-a-sidewalk-in-kozhikode-license-of-vengeri-native-suspended"
published_at: "2026-02-13T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698eec2b6a614_698ee6686b3d1_venga.jpg"
keywords: []
---

# കോഴിക്കോട് നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ച സംഭവം ;  വേങ്ങേരി സ്വദേശിയുടെ  ലൈസൻസ് സസ്പെൻഡ് ചെയ്തു

> **Lead Summary:** കോഴിക്കോട് എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.

## Article Content

കോഴിക്കോട് എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.

ലൈസന്‍സ് എത്രമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്നത് എടപ്പാളിലെ പരിശീലന പരിപാടിക്ക് ശേഷം തീരുമാനിക്കും പിഴ സംബന്ധിച്ച കാര്യങ്ങൾ കോടതി തീരുമാനിക്കും.

എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ നിയമം ലംഘിച്ചെത്തിയ സ്കൂട്ടര്‍ വയോധിക തടഞ്ഞ സംഭവത്തിൽ ‌സ്കൂട്ടര്‍ ഉടമക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരുന്നു .

പ്രഭാവതിയമ്മ സ്കൂട്ടര്‍ തടഞ്ഞ ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. രേഖകളുമായി ഹാജരാകാന്‍ സ്കൂട്ടര്‍ ഉടമയോട് ആവശ്യപ്പെട്ടതായി മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

ഇയാളെ ഡ്രൈവിംഗ് പരിശീലനത്തിനയയ്ക്കും. തിരക്കേറിയ ജംഗ്ഷനുകളില്‍ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും പൊലീസുമായി ചേര്‍ന്ന് പരിശോധന നടത്താനും തീരുമാനമടുത്തു. നിയമ ലംഘനങ്ങളില്‍ കര്‍ശന നടപടിയെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

അതേസമയം, ഫൂട്ട്പാത്തിലൂടെ ബൈക്കോടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മക്ക് അഭിനന്ദന പ്രവാഹം. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഫോണിലൂടെ വിളിച്ച് അഭിനന്ദിച്ചു.

പ്രഭാവതി അമ്മയെ എംവിഡി പൊന്നാട അണിയിച്ച് ആദരിച്ചു. നിയമലംഘനങ്ങൾക്കെതിരെ തന്റെ പോരാട്ടം തുടരുമെന്ന് പ്രഭാവതി അമ്മ പറഞ്ഞു. അതിക്രമങ്ങൾക്കെതിരെ താൻ നേരത്തെയും പ്രതികരിച്ചിട്ടുണ്ടന്നും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341780/incident-of-riding-a-scooter-on-a-sidewalk-in-kozhikode-license-of-vengeri-native-suspended)