---
title: "ബംഗളൂരിൽ നിയന്ത്രണം വിട്ട  എസ്.യു.വി ബൈക്കിലും, ചരക്ക് ലോറിയിലും ഇടിച്ചു കയറി ; 7 മരണം"
english_title: "Out of control SUV hits bike and goods lorry in Bengaluru; 7 dead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341712/out-of-control-suv-hits-bike-and-goods-lorry-in-bengaluru-7-dead"
published_at: "2026-02-13T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ec2e89d08d_69b5a466-05e6-4115-afa5-b72f0bffc419.jfif"
keywords: []
---

# ബംഗളൂരിൽ നിയന്ത്രണം വിട്ട  എസ്.യു.വി ബൈക്കിലും, ചരക്ക് ലോറിയിലും ഇടിച്ചു കയറി ; 7 മരണം

> **Lead Summary:** ബം​ഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ‍ മരിച്ചു. ചരക്ക് ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.അമിത വേ​ഗതയിലെത്തിയ കാർ സ്കൂട്ടറിൽ ആദ്യം ഇടിച്ചു, പിന്നീട് ചരക്ക് ലോറിയിലും ഇടിക്കുകയായിരുന്നു. ദബാസ്പേട്ടെ- ഹോസ്കോട്ടെ ഹെെവെയിൽ സത്യവാര ​ഗ്രാമത്തിനടുത്തായിരുന്നു അപകടം. 9.45 ഓടെയാണ് അപകടം സംഭവിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

## Article Content

ബം​ഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ‍ മരിച്ചു. ചരക്ക് ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.അമിത വേ​ഗതയിലെത്തിയ കാർ സ്കൂട്ടറിൽ ആദ്യം ഇടിച്ചു, പിന്നീട് ചരക്ക് ലോറിയിലും ഇടിക്കുകയായിരുന്നു. ദബാസ്പേട്ടെ- ഹോസ്കോട്ടെ ഹെെവെയിൽ സത്യവാര ​ഗ്രാമത്തിനടുത്തായിരുന്നു അപകടം. 9.45 ഓടെയാണ് അപകടം സംഭവിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഹോസ്കോട്ടെയിൽ നിന്നും ദേവനഹള്ളിയിലേക്ക് എസ് യു വിയാണ് അപകടത്തില്‍ പെട്ടത്.എസ് യുവി ഡ്രെെവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു.എസ്യുവിയിലെ ആറ് പേരും ബെെക്ക് ഓടിച്ച ആളുമാണ് മരിച്ചത്.

മരിച്ചവര്‍ കോധനൂർ സ്വദേശികളാണെന്നാണ് വിവരം.മരിച്ചവരെ ഹോസ്ക്കോട്ടെ അശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി പ്രവേശിപ്പിച്ചു. അപകടത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341712/out-of-control-suv-hits-bike-and-goods-lorry-in-bengaluru-7-dead)