---
title: "പൊയിലൂരെ ബസ് ഡ്രൈവർ വിനോദൻ ഇനി കണ്ണീരോർമ്മ ; അന്തിമോപചാരമർപ്പിച്ച് വൻ ജനാവലി"
english_title: "vinod passedaway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341555/vinod-passedaway"
published_at: "2026-02-12T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d7190953f5_Untitled-1_copy.jpg"
keywords: []
---

# പൊയിലൂരെ ബസ് ഡ്രൈവർ വിനോദൻ ഇനി കണ്ണീരോർമ്മ ; അന്തിമോപചാരമർപ്പിച്ച് വൻ ജനാവലി

> **Lead Summary:** പൊയിലൂരിലെ കയ്യാലൻ്റെ വിട വിനോദൻ നിര്യാതനായി.തലശേരി - മനേക്കര - പൊയിലൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന പറശ്ശിനി ബസിലെ ഡ്രൈവറായിരുന്നു വിനോദൻ. ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലായിരുന്നു. ഡയാലിസിസ് ചെയ്യാനും മറ്റും വളരെ ബുദ്ധിമുട്ടുകയാണ് കുടുംബത്തിന് സഹായമേകാൻ ഒരു ദിനം ബസ് ജീവനക്കാർ സാന്ത്വന യാത്ര നടത്തിയിരുന്നു. പാനൂർ മേഖലയിലെ എട്ടോളം ബസുകൾ സാന്ത്വന യാത്രയിൽ പങ്കെടുത്തു. 1,84,000 രൂപ കുടുംബത്തിന് നൽകിയിരുന്നു.പാനൂരിലെ ബസ് കൂട്ടായ്മ 45,650 രൂപയും പിരിച്ചു നൽകി.

## Article Content

പൊയിലൂരിലെ കയ്യാലൻ്റെ വിട വിനോദൻ നിര്യാതനായി.തലശേരി - മനേക്കര - പൊയിലൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന പറശ്ശിനി ബസിലെ ഡ്രൈവറായിരുന്നു വിനോദൻ. ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലായിരുന്നു. ഡയാലിസിസ് ചെയ്യാനും മറ്റും വളരെ ബുദ്ധിമുട്ടുകയാണ് കുടുംബത്തിന് സഹായമേകാൻ ഒരു ദിനം ബസ് ജീവനക്കാർ സാന്ത്വന യാത്ര നടത്തിയിരുന്നു. പാനൂർ മേഖലയിലെ എട്ടോളം ബസുകൾ സാന്ത്വന യാത്രയിൽ പങ്കെടുത്തു. 1,84,000 രൂപ കുടുംബത്തിന് നൽകിയിരുന്നു.പാനൂരിലെ ബസ് കൂട്ടായ്മ 45,650 രൂപയും പിരിച്ചു നൽകി.

പരേതരായ കേളോത്ത് കുമാരൻ്റെയും, ശാരദയുടെയും മകനാണ് വിനോദൻ. സഹോദരങ്ങൾ തങ്കമണി, രാജീവൻ, അജിത കേളോത്ത് (അംഗൻവാടി വർക്കർ ഗ്രാമത്തി), ബീന,ലഹിജ, ഷാജി, ഷിജി പരേതയായ വത്സല. സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 10 ന് വീട്ടുവളപ്പിൽ നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341555/vinod-passedaway)