---
title: "തലശേരിയിൽ  സ്വകാര്യ ആശുപത്രിയിൽ വച്ച്  പിതാവിൻ്റെ അസുഖവിവരം വിളിച്ചു പറയാനായി ഫോൺ വാങ്ങി യുവാവ് മുങ്ങി ; 30,000 രൂപ വിലവരുന്ന ഫോണിനും, പ്രതിക്കും  പിന്നാലെ പൊലീസ്"
english_title: "Police are after the phone worth Rs 30,000 and the accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341472/police-are-after-the-phone-worth-rs-30000-and-the-accused"
published_at: "2026-02-11T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c9189de336_police.1697912334.jpg"
keywords: []
---

# തലശേരിയിൽ  സ്വകാര്യ ആശുപത്രിയിൽ വച്ച്  പിതാവിൻ്റെ അസുഖവിവരം വിളിച്ചു പറയാനായി ഫോൺ വാങ്ങി യുവാവ് മുങ്ങി ; 30,000 രൂപ വിലവരുന്ന ഫോണിനും, പ്രതിക്കും  പിന്നാലെ പൊലീസ്

> **Lead Summary:** പാനൂർ : സഹായത്തി നായി ചോദിച്ചുവാങ്ങിയ മൊബൈൽ ഫോൺ ആവശ്യം കഴിഞ്ഞ് തിരിച്ചു നൽകാതെ മുങ്ങിയ യുവാവിനെ തിരയുന്നു.

## Article Content

പാനൂർ : സഹായത്തി നായി ചോദിച്ചുവാങ്ങിയ മൊബൈൽ ഫോൺ ആവശ്യം കഴിഞ്ഞ് തിരിച്ചു നൽകാതെ മുങ്ങിയ യുവാവിനെ തിരയുന്നു.

സ്വകാര്യാശുപത്രിയിലെ കാഷ്വാലിറ്റിയിൽ ഇരിക്കുകയായിരുന്ന യുവാവിൽ നിന്നും പിതാവിൻ്റെ അസുഖ വിവരം വീട്ടിലേക്ക് വിളിച്ച് പറയണമെന്നാവശ്യപ്പെട്ടാണ് യുവാവ് ഫോൺ വാങ്ങിയത്. എന്നാൽ പിന്നീട് തിരിച്ച് നൽകാതെ മുങ്ങിയതായാണ് പരാതി.

ധർമ്മടം ചീരോത്ത് പള്ളി ക്കടുത്തുള്ള പാറക്കൽ മുഹമ്മദ് ജസീലിന്റെ പരാതിയിലാണ് തലശ്ശേരി പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം തലശ്ശേരി മിഷ്യൻ ആശുപത്രിയി ലെ കാഷ്വാലിറ്റിയിൽ വെച്ചാണ് പരാതിക്കാസ്‌പദമായ സംഭവം. മുപ്പതിനായിരം രൂപ വില വരുന്ന ഫോണുമായാണ് യുവാവ് മുങ്ങിയത്. ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് പോലീസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341472/police-are-after-the-phone-worth-rs-30000-and-the-accused)