---
title: "ചോറ്റാനിക്കരയിലെ16കാരിയുടെ മരണത്തിൽ എസ്ഐടി രൂപീകരിച്ചു ;  സംഘത്തിൽ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരും"
english_title: "SIT formed in the death of a 16-year-old girl in Chottanikkara; Cyber ​​Police officers also in the team"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341373/sit-formed-in-the-death-of-a-16-year-old-girl-in-chottanikkara-cyber-police-officers-also-in-the-team"
published_at: "2026-02-11T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c2d4204c86_698bf3ed40874_chottanikkara_death.jpg"
keywords: []
---

# ചോറ്റാനിക്കരയിലെ16കാരിയുടെ മരണത്തിൽ എസ്ഐടി രൂപീകരിച്ചു ;  സംഘത്തിൽ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരും

> **Lead Summary:** ചോറ്റാനിക്കരയിലെ 16കാരി ആദിത്യയെ വീടിനടുത്തുള്ള പാറക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് എസ്‌ഐടി രൂപീകരിച്ചത്.

## Article Content

ചോറ്റാനിക്കരയിലെ 16കാരി ആദിത്യയെ വീടിനടുത്തുള്ള പാറക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് എസ്‌ഐടി രൂപീകരിച്ചത്.

മരണത്തിൽ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടികാണിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. ഇതിന് പിനനാലെയാണ് എസ്ഐടി അന്വേഷണം നടത്തുന്നത്. കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പൊലീസ് കള്ളക്കഥ മെനയുകയാണെന്നും അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും കുട്ടിയുടെ അച്ഛൻ ആരോപിച്ചിരുന്നു.

സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വീടിന് സമീപത്തെ കരിങ്കൽ ക്വാറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിൻ്റെ മരണത്തിൽ മനം നൊന്താണ് ജീവനൊടുക്കുന്നത് എന്നെഴുതിയ കുറിപ്പ് പൊലീസ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341373/sit-formed-in-the-death-of-a-16-year-old-girl-in-chottanikkara-cyber-police-officers-also-in-the-team)