---
title: "'വി' എന്ന അക്ഷരമുള്ള മണ്ഡലത്തിൽ  മത്സരിച്ചാൽ വിജയസാധ്യത കൂടും ; തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങി 'വിജയ്'"
english_title: "If you contest from a constituency with the letter 'V', your chances of winning will increase; 'Vijay' prepares for maiden contest in Tamil Nadu assembly elections"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341344/if-you-contest-from-a-constituency-with-the-letter-v-your-chances-of-winning-will-increase-vijay-prepares-for-maiden-contest-in-tamil-nadu-assembly-elections"
published_at: "2026-02-11T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c18830edcd_Untitled-6_copy.jpg"
keywords: []
---

# 'വി' എന്ന അക്ഷരമുള്ള മണ്ഡലത്തിൽ  മത്സരിച്ചാൽ വിജയസാധ്യത കൂടും ; തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങി 'വിജയ്'

> **Lead Summary:** തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങി തമിഴക വെട്രി കഴകം(ടിവികെ). നടനും ടിവികെ നേതാവുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്നാണ് വിവരം. വിരുഗമ്പാക്കം, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളാണ് പരിഗണനയിലുള്ളത്.

## Article Content

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങി തമിഴക വെട്രി കഴകം(ടിവികെ). നടനും ടിവികെ നേതാവുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്നാണ് വിവരം. വിരുഗമ്പാക്കം, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളാണ് പരിഗണനയിലുള്ളത്.

> 'വി' എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകളുള്ള മണ്ഡലത്തിൽ നിന്നും മത്സരിച്ചാൽ വിജയസാധ്യത കൂടുമെന്ന വിശ്വാസത്തിലാണ് നാല് മണ്ഡലങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്. വേലച്ചേരി, വിക്രവണ്ടി, വേദാരണ്യം എന്നിവയാണ് മറ്റ് മണ്ഡലങ്ങൾ. എന്നാൽ കന്നിയങ്കത്തിൽ വിജയ് അദ്ദേഹവുമായി വ്യക്തിപരമായി ബന്ധമുള്ള സീറ്റുകളിൽ മത്സരിക്കാൻ ആലോചിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. വിജയ് വളർന്നത് വിരുഗമ്പാക്കത്താണെന്നും ന്യൂനപക്ഷ ജനസംഖ്യ കൂടുതലായതിനാൽ ട്രിച്ചി ഈസ്റ്റ് ആണ് തെരഞ്ഞെടുത്തതെന്നും വിജയിനോട് അടുപ്പമുള്ള ഒരു ടിവികെ നേതാവ് പറഞ്ഞു. "ഒരു നഗര സീറ്റിൽ നിന്നും ഒരു കേന്ദ്ര സീറ്റിൽ നിന്നും മത്സരിക്കുക എന്നതാണ് പാർട്ടിയുടെ തന്ത്രം. ഇത് സംസ്ഥാനത്തുടനീളം വലിയ സ്വാധീനം ചെലുത്തും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

> രണ്ട് മണ്ഡലങ്ങളും ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) ശക്തികേന്ദ്രങ്ങളാണ്. ഡിഎംകെയോട് വലിയതോതിൽ പ്രതിബദ്ധതയുള്ള ക്രിസ്ത്യൻ മണ്ഡലങ്ങളിലേക്കും വിജയ് കണ്ണുവയ്ക്കുന്നുണ്ട്. ബിജെപിക്കെതിരെയുള്ള ഏറ്റവും മികച്ച ഓപ്ഷൻ തങ്ങളുടെ പാര്‍ട്ടിയാണെന്ന് ന്യൂനപക്ഷങ്ങൾ കരുതുന്നതായി ട്രിച്ചിയിൽ നിന്നുള്ള ഡിഎംകെ നേതാവ് പറഞ്ഞു. എന്നാൽ "അവർ ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് തുടരും. ക്രിസ്ത്യൻ വോട്ടുകൾ ടിവികെയിലേക്ക് ചാഞ്ചാടുമെന്ന റിപ്പോർട്ടുകൾ ശരിയല്ല," ഡിഎംകെ നേതാവ് പറഞ്ഞു.വിജയ് ഉടൻ തന്നെ സ്ഥാനാർഥി പട്ടികക്ക് അന്തിമരൂപം നൽകുമെന്ന് ഒരു ടിവികെ നേതാവ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341344/if-you-contest-from-a-constituency-with-the-letter-v-your-chances-of-winning-will-increase-vijay-prepares-for-maiden-contest-in-tamil-nadu-assembly-elections)