---
title: "രക്തസാക്ഷികളെ കിട്ടിയാൽ സിപിഎമ്മിന് ലോട്ടറിയടിച്ച സന്തോഷമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ; പുതുയുഗ യാത്രക്ക് പാനൂരിൽ ഉജ്വല സ്വീകരണം"
english_title: "Opposition leader V.D. Satheesan says that if CPM gets martyrs, it will be like winning the lottery; Puthu Yuga Yatra receives a warm welcome in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341116/opposition-leader-vd-satheesan-says-that-if-cpm-gets-martyrs-it-will-be-like-winning-the-lottery-puthu-yuga-yatra-receives-a-warm-welcome-in-panur"
published_at: "2026-02-09T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698a002ce54fc_Untitled-1_copy.jpg"
keywords: []
---

# രക്തസാക്ഷികളെ കിട്ടിയാൽ സിപിഎമ്മിന് ലോട്ടറിയടിച്ച സന്തോഷമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ; പുതുയുഗ യാത്രക്ക് പാനൂരിൽ ഉജ്വല സ്വീകരണം

> **Lead Summary:** പാനൂർ : കേരളത്തെ കടത്തിൻ്റെ കാണാക്കയത്തിൽ തള്ളിയിടുകയാണ് പിണറായി സർക്കാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുതുയുഗ യാത്രക്ക് പാനൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമ പരിപാടികൾ ഒന്നും നടക്കുന്നില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

## Article Content

പാനൂർ : കേരളത്തെ കടത്തിൻ്റെ കാണാക്കയത്തിൽ തള്ളിയിടുകയാണ് പിണറായി സർക്കാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുതുയുഗ യാത്രക്ക് പാനൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമ പരിപാടികൾ ഒന്നും നടക്കുന്നില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

നമ്മളൊരു മഹാ യുദ്ധത്തിന് തുടക്കം കുറിക്കുകയാണ്. ഉജ്വലമായ വിജയം നേടി ഈ ദുർഭരണത്തിനന്ത്യം കുറിക്കണം. എൽ ഡി എഫ് സർക്കാർ പരാജയപ്പെട്ടിടങ്ങളിലൊക്കെ വിജയക്കൊടി നാട്ടാൻ യുഡിഎഫ് ഒറ്റക്കെട്ടാണ്. കേരളത്തിൻ്റെ സമ്പദ് ഘടന തകർത്ത് തരിപ്പണമാക്കി. 6 ലക്ഷം കോടി രൂപയുടെ കടബാധ്യത നിങ്ങളുടെ തലയിൽ കെട്ടിവച്ചാണ് പിണറായി സർക്കാർ സലാം പറഞ്ഞിറങ്ങി പോകുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. രക്തസാക്ഷികളെ കിട്ടിയാൽ സിപിഎമ്മിന് ലോട്ടറിയടിച്ച സന്തോഷമാണ്. അവരുടെ പേരിൽ ഫണ്ട് പിരിച്ച് മുക്കാം. അഭിമന്യുവിൻ്റെയും, വിഷ്ണുവിൻ്റെയും പേരിൽ എത്ര തുകയാണ് പിരിച്ചത്. വിഷ്ണുവിൻ്റെ കുടുംബം മുഴുവൻ ഇപ്പോൾ കോൺഗ്രസിലാണെന്നും വി.ഡി സതീശൻ പറഞ്ഞു.

യുഡിഎഫ് കൺവീനർ പി.പി.എ സലാം അധ്യക്ഷനായി. ഷാഫി പറമ്പിൽ എം പി, യുവജനത സംസ്ഥാന പ്രസി യൂസഫ് മടവൂർ, ചന്ദ്രൻ തില്ലങ്കേരി, രമ്യ ഹരിദാസ്, ബി.ആർ.എം ഷഫീർ, ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. വി.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. തെക്കേ പാനൂരുനിന്നും ഹൈസ്ക്കൂൾ ഗ്രൗണ്ടിലേക്ക് ജാഥയെ മുത്തുക്കുടകളുടെയും, ബാൻ്റ് വാദ്യമേളത്തോടെയും സ്വീകരിച്ചാനയിക്കുകയായിരുന്നു. ജാഥാ ലീഡറായ വി.ഡി സതീശനെ പ്രവർത്തകർ തോളിലേറ്റിയാണ് വേദിയിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341116/opposition-leader-vd-satheesan-says-that-if-cpm-gets-martyrs-it-will-be-like-winning-the-lottery-puthu-yuga-yatra-receives-a-warm-welcome-in-panur)