---
title: "ചൊക്ലിയിൽ  ആർ.എസ്.എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരണം ; സമൂഹത്തിൽ ലഹള ഉണ്ടാക്കുന്നതിനെതിരെ കേസെടുത്ത്  പോലീസ്"
english_title: "RSS flags set on fire in Chokli, filming reels; Police register case against creating unrest in society"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341107/rss-flags-set-on-fire-in-chokli-filming-reels-police-register-case-against-creating-unrest-in-society"
published_at: "2026-02-09T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989edb77c43f_3f7e11f9-ff2c-4fa1-96d6-639edeab2dc1.jfif"
keywords: []
---

# ചൊക്ലിയിൽ  ആർ.എസ്.എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരണം ; സമൂഹത്തിൽ ലഹള ഉണ്ടാക്കുന്നതിനെതിരെ കേസെടുത്ത്  പോലീസ്

> **Lead Summary:** ചൊക്ലി: ബസ്സ് ഷെൽട്ടറിന് മുകളിലും, കൊടിമരത്തി ലും കെട്ടിയ കൊടികൾ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അഴിച്ച് കൊണ്ട് പോയി തീവെച്ച് റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ച് സമൂഹത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കു ന്നതിനെതിരെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാരതീയ ന്യായ സംഹിത 192 വകുപ്പ് ഉപയോഗിച്ചാണ് ചൊക്ലി ഇൻസ്പെക്ടർ ടി.വി പ്രദീഷ് കേസെടുത്തത്.

## Article Content

ചൊക്ലി: ബസ്സ് ഷെൽട്ടറിന് മുകളിലും, കൊടിമരത്തി ലും കെട്ടിയ കൊടികൾ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അഴിച്ച് കൊണ്ട് പോയി തീവെച്ച് റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ച് സമൂഹത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കു ന്നതിനെതിരെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാരതീയ ന്യായ സംഹിത 192 വകുപ്പ് ഉപയോഗിച്ചാണ് ചൊക്ലി ഇൻസ്പെക്ടർ ടി.വി പ്രദീഷ് കേസെടുത്തത്.

ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിക്കുനിയിൽ നിന്നും മോന്താൽ ഭാഗത്തേക്ക് പോവുന്ന റോഡി ലാണ് സംഭവം. ഇവിടെ പൊഖ്റാൻ ബസ്സ് ഷെൽട്ടറിലും, തൊട്ടടുത്തായും സ്ഥാപിച്ച ആർ എസ് എസിൻ്റെ കൊടി മരത്തിലെയും കെട്ടിയ കൊടികളാണ് അഴിച്ച് കൊണ്ട് പോയി തീവെച്ച ത്. ഇത് റീൽസായി ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. സമാധാനം നില നിൽക്കുന്ന സ്ഥലത്ത് സമൂഹത്തിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചതായാണ് കേസ്. രാത്രി പട്രോൾ ഡ്യൂട്ടി നടത്തുന്നതിനിടയിലാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽ പെട്ടതും, കേസെടുത്തതും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341107/rss-flags-set-on-fire-in-chokli-filming-reels-police-register-case-against-creating-unrest-in-society)