---
title: "അണിയാരം സ്വദേശി എൻ.പി  സജീവൻ ചികിത്സാ സഹായം തേടുന്നു"
english_title: "Aniyaram native NP Sajeevan seeks medical help"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341007/aniyaram-native-np-sajeevan-seeks-medical-help"
published_at: "2026-02-09T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69897e6e59767_Untitled-4_copy.jpg"
keywords: []
---

# അണിയാരം സ്വദേശി എൻ.പി  സജീവൻ ചികിത്സാ സഹായം തേടുന്നു

> **Lead Summary:** പാനൂർ: പെരിങ്ങളം അണിയാരം വലിയാണ്ടിപീടിക മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം കുന്നുമ്മൽ സജീവൻ എന്ന യുവാവ് കുറച്ച് വർഷങ്ങളായി മാരകമായ പല അസുഖങ്ങളും ബാധിച്ച് ചികിത്സയിലാണ്. കോൺക്രീറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന സജീവൻ കഠിനാധ്വാനിയും നല്ലരീതിയിൽ കുടുംബം നോക്കിവന്ന ആളുമായിരുന്നു.

## Article Content

പാനൂർ: പെരിങ്ങളം അണിയാരം വലിയാണ്ടിപീടിക മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം കുന്നുമ്മൽ സജീവൻ എന്ന യുവാവ് കുറച്ച് വർഷങ്ങളായി മാരകമായ പല അസുഖങ്ങളും ബാധിച്ച് ചികിത്സയിലാണ്. കോൺക്രീറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന സജീവൻ കഠിനാധ്വാനിയും നല്ലരീതിയിൽ കുടുംബം നോക്കിവന്ന ആളുമായിരുന്നു.

നാട്ടിലെ പൊതു പ്രശ്‌നങ്ങളിലും സജീവൻ എന്നും മുന്നിലുണ്ടായിരുന്നു. അങ്ങിനെയിരിക്കെയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ ആരംഭിക്കുന്നത്. പലപ്പോഴായി പല ഹോസ്‌പിറ്റലുകളിലും പല ഡോക്‌ടർമാരുടെ കീഴിലും അദ്ദേഹം ചികിത്സ തേടി. എന്നാൽ യഥാർത്ഥ രോഗകാരണം കണ്ടുപിടിക്കാൻ സാധിച്ചില്ല.

ഈ സമയങ്ങളിലും സജീവൻ തന്റെ ജോലികൾ ചെറുതായെങ്കിലും തുടർന്നിരുന്നു. അങ്ങിനെ വരവേയാണ് മാരകമായ പ്രമേഹവും പിടികൂടുന്നത്.

അത് അദ്ദേഹത്തിന്റെ ജീവിതം തന്നെ തകർക്കുന്ന രീതിയിലേക്ക് വളരുകയും ഇടതുകാൽ മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റേണ്ടതായും വന്നു. ഇപ്പോൾ സജീവന് പരസഹായമില്ലാതെ എഴുന്നേൽക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ സാധിക്കാത്ത അവസ്ഥയാണ്.

ഏതാണ്ട് ഒരു വർഷത്തോളമായി ഉള്ള്യേരി മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്. ചികിത്സ, യാത്ര ചിലവുകളുമൊക്കെയായി ആയിരക്കണക്കിന് രൂപ ഓരോ മാസവും ചിലവ് വരുന്നു. പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളും ഭാര്യയും അടങ്ങുന്ന കുടുംബത്തിൻ്റെ മുന്നോട്ടുള്ള ജീവിതവും ചോദ്യ ചിഹ്നമായി നിലനിൽക്കുന്നു.

ഇതുവരെ താൻ സ്വരുക്കൂട്ടിയതെല്ലാം തൻ്റെ ചികിത്സയ്ക്കായി ചിലവാക്കേണ്ടി വന്ന സജീവൻ സഹായിക്കാൻ ആരുമില്ലാതെ നിസ്സഹായനാണ്. ക്യത്രിമ കാലുകൾ വെക്കുന്നതുൾപ്പെടെയുള്ള തുടർചികിത്സയ്ക്കായി ലക്ഷങ്ങൾ ഇനിയും ആവശ്യമാണ്. ഉള്ള്യേരി ആശുപത്രിയിൽഇഞ്ചക്ഷനും മരുന്നിനും മാത്രം വൻതുക ആവശ്യമായിട്ടുണ്ട്. അതിനു പുറമേ യാത്രാ ചിലവും കുടുംബത്തിൻ്റെ മറ്റു ചിലവുകളും.ജോലി ചെയ്യാൻ നിർവ്വാഹമില്ല. തുടർ ചികത്സ നിർദ്ദേശിച്ചിരിക്കുകയാണ്.കുടുംബത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണിത്. ആയതിനാൽ സഹായ കൂട്ടായ്മ

രൂപീകരിച്ച് മുന്നോട്ട് പോവുകയാണ്. സംഘടനകളും, വ്യക്തികളും അവർക്ക് നിലവിൽ സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. എന്നാൽ തുടർ ചികിത്സക്ക് ചിലവേറുമെന്നതിനാൽഅതൊന്നും മതിയാവാത്ത സാഹചര്യമുണ്ട്.

ഈ അവസരത്തിലാണ് സജീവൻ്റെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.പി പി രാമചന്ദ്രൻ മാസ്റ്റർ പ്രസിഡണ്ടും ശരത്ത് മാസ്റ്റർ സിക്രട്ടറിയും പി.പി. മുരളീധരൻ ട്രഷററുമായ കമ്മിറ്റിയാണ് പ്രവർത്തിച്ച് വരുന്നത്.ഏവരോടും സജീവനെ ചേർത്തു നിർത്താൻ ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഗ്രൂപ്പിലുള്ള ഒരോരുത്തരും ബന്ധുക്കൾക്കും, മിത്രങ്ങൾക്കും സന്ദേശങ്ങൾ അയച്ച് സാമ്പത്തീക സമാഹരണ പ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിന് മുന്നിട്ടിറങ്ങണമെന്നഭ്യത്ഥിക്കുന്നു.എല്ലാവരും സഹകരിക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.

എൻ പി സജീവൻ ചികിത്സാ സഹായ കമ്മിറ്റി

അണിയാരം, ചൊക്ളി ,670672.

A/C No.110288561733

IFSC : CNRB0000033

Canara bank Peringathur .

G Pay 9400967138.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341007/aniyaram-native-np-sajeevan-seeks-medical-help)