---
title: "നിയമസഭാ തിരഞ്ഞെടുപ്പ് ; കൂത്ത്പറമ്പ് സീറ്റിൽ കെ.എം.സി.സിയെയും പരിഗണിക്കും"
english_title: "Assembly elections; KMCC will also be considered for the Koothparamba seat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340925/assembly-elections-kmcc-will-also-be-considered-for-the-koothparamba-seat"
published_at: "2026-02-08T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988b9e99efe9_12.jpg"
keywords: []
---

# നിയമസഭാ തിരഞ്ഞെടുപ്പ് ; കൂത്ത്പറമ്പ് സീറ്റിൽ കെ.എം.സി.സിയെയും പരിഗണിക്കും

> **Lead Summary:** നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിൽ സീറ്റ് വിഭജന ചർച്ച സജീവമാകുന്നു. പാർട്ടിക്ക് അനുവദിക്കുന്ന സീറ്റുകളിൽ ഒരു സീറ്റ് കെ.എം.സി.സി ക്ക് അനുവദിക്കാൻ തത്വത്തിൽ ധാരണയായതായി അറിയുന്നു.

## Article Content

നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിൽ സീറ്റ് വിഭജന ചർച്ച സജീവമാകുന്നു. പാർട്ടിക്ക് അനുവദിക്കുന്ന സീറ്റുകളിൽ ഒരു സീറ്റ് കെ.എം.സി.സി ക്ക് അനുവദിക്കാൻ തത്വത്തിൽ ധാരണയായതായി അറിയുന്നു.

തിരൂരങ്ങാടി, താനൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളാണ് പരിഗണിക്കുന്നത്. മൂന്ന് മണ്ഡലങ്ങളിലും കെ.എം. സി. സി ക്ക് ഏറെ സ്വാധീനമുള്ളതാണ്. കെ.എം. സി സിയുടെ പ്രമുഖരായ നേതാക്കൾ ഈ മണ്ഡലങ്ങളിൽ ഉള്ളവരാണ് എന്നതാണ് ഇത്തരത്തിൽ പാർട്ടി നേതൃത്വത്തിൽ പരിഗണന ലഭിക്കാൻ കാരണമാകുന്നത്.

തിരൂരങ്ങാടി ലഭിച്ചാൽ പി.കെ അൻവർ നഹയും ,താനൂർ ലഭിച്ചാൽ അൻവർ അമീനുമാണ് കെ.എം. സി സി പ്രതിനിധികളായി പരിഗണിക്കപെടുന്നത്.

കൂത്തുപറമ്പ് മണ്ഡലത്തിൽ കെ.എം സി സി പ്രതിനിധികളായി കെ.എം. സി.സി സംസ്ഥാന ട്രഷറർ പൊട്ടങ്കണ്ടി ഇസ്മയിലിൻ്റെയും, കെ.എം. സി.സി. യു.എ.ഇ. കൗൺസിലർ മജീദ് പാത്തിപ്പാലത്തിൻ്റെയും പേരുകളാണ് പറഞ്ഞ് കേൾക്കുന്നത്.

മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റും നേതൃത്വവുമായി ഏറെ അടുത്ത് നിൽക്കുന്ന പൊട്ടങ്കണ്ടി അബ്ദുള്ളയുടെ സഹോദരനുമാണ് ഇസ്മയിൽ.

പ്രവാസികളുടെ ഏത് വിഷയത്തിലും സജീവമായി ഇടപെടുന്ന ഇസ്മയിൽ അത് കൊണ്ട് തന്നെ സർവസമ്മതനുമാണ്.

മുസ്ലിം ലീഗിന് അവകാശപെട്ട കൂത്തുപറമ്പ്

മണ്ഡലത്തിൽ അര ഡസൻ നേതാക്കളെങ്കിലും സീറ്റിനായി അവകാശവാദമുന്നയിച്ചിട്ടുണ്ട്.

ഇത് കൊണ്ട് കൂടി തന്നെയാണ് പ്രവാസികൾക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ കെ.എം. സി സി പ്രതിനിധിയെ മൽസരിപ്പിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനം കൈ കൊണ്ടതും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340925/assembly-elections-kmcc-will-also-be-considered-for-the-koothparamba-seat)