---
title: "തളിപ്പറമ്പിൽ   വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്"
english_title: "Volvo bus and pickup van collide in Thaliparambi; two injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340905/volvo-bus-and-pickup-van-collide-in-thaliparambi-two-injured"
published_at: "2026-02-08T16:55:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698872b30e672_69880ae1c6ded_1000315816.jpg"
keywords: []
---

# തളിപ്പറമ്പിൽ   വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് ചെറവക്കിൽ പിക്കപ്പ് ബലെയറോ മിനി വാനും വോൾവോ ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കർണാടക ദർളക്കട്ട സ്വദേശികളായ റിയാസ് , റഫീഖ് എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

കണ്ണൂർ : തളിപ്പറമ്പ് ചെറവക്കിൽ പിക്കപ്പ് ബലെയറോ മിനി വാനും വോൾവോ ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കർണാടക ദർളക്കട്ട സ്വദേശികളായ റിയാസ് , റഫീഖ് എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തെ തുടർന്ന് ചെരുപ്പ് കയറ്റിയിരുന്ന പിക്കപ്പ് വാനിൽ കുടുങ്ങിയ ഇരുവരെയും വാൻ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അപകടത്തിന്റെ കാരണങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340905/volvo-bus-and-pickup-van-collide-in-thaliparambi-two-injured)