---
title: "മയ്യത്ത് നമസ്കാരത്തിൽ മരണത്തെക്കുറിച്ച് പ്രസംഗിച്ച് മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി ; എൻ.എ കരീമിന് ജന്മനാടിൻ്റെ അന്ത്യാഞ്ജലി, അന്തിമോപചാരമർപ്പിച്ച് നിരവധി പ്രമുഖർ"
english_title: "He succumbed to death within hours of preaching about death during the funeral prayer; N.A. Karim received a last tribute from his hometown, and many prominent figures paid their last respects."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340798/he-succumbed-to-death-within-hours-of-preaching-about-death-during-the-funeral-prayer-na-karim-received-a-last-tribute-from-his-hometown-and-many-prominent-figures-paid-their-last-respects"
published_at: "2026-02-07T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987582bad0fa_Untitled-2_copy.jpg"
keywords: []
---

# മയ്യത്ത് നമസ്കാരത്തിൽ മരണത്തെക്കുറിച്ച് പ്രസംഗിച്ച് മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി ; എൻ.എ കരീമിന് ജന്മനാടിൻ്റെ അന്ത്യാഞ്ജലി, അന്തിമോപചാരമർപ്പിച്ച് നിരവധി പ്രമുഖർ

> **Lead Summary:** പാനൂർ : മഹൽ നിവാസിയുടെ മയ്യത്ത് നമസ്‌കാരത്തിൽ മരണ ത്തെക്കുറിച്ച് പ്രസംഗിച്ച് മണി ക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി മഹല്ല് പ്രസിഡന്റ്. ലുലു ഗോൾഡ്, ലുലു സാരീസ് സ്ഥാപനങ്ങളുടെ പാർട്‌ണറും കരിയാട് പുതുശേരി മഹല്ല് ജമാഅത്ത് പ്രസിഡന്റുമായ എൻ.എ. കരീമാണ് മരണത്തെക്കുറിച്ചും, മരണാനന്തര ജീവിതത്തെക്കുറിച്ചും സംസാരിച്ച ശേഷം ഈ ലോകത്തോട് വിട പറഞ്ഞത്. മഹൽ നിവാസിയായ

## Article Content

പാനൂർ : മഹൽ നിവാസിയുടെ മയ്യത്ത് നമസ്‌കാരത്തിൽ മരണ ത്തെക്കുറിച്ച് പ്രസംഗിച്ച് മണി ക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി മഹല്ല് പ്രസിഡന്റ്. ലുലു ഗോൾഡ്, ലുലു സാരീസ് സ്ഥാപനങ്ങളുടെ പാർട്‌ണറും കരിയാട് പുതുശേരി മഹല്ല് ജമാഅത്ത് പ്രസിഡന്റുമായ എൻ.എ. കരീമാണ് മരണത്തെക്കുറിച്ചും, മരണാനന്തര ജീവിതത്തെക്കുറിച്ചും സംസാരിച്ച ശേഷം ഈ ലോകത്തോട് വിട പറഞ്ഞത്. മഹൽ നിവാസിയായ

ജി.കെ. ഇബ്രാഹിമിന്റെ മയ്യത്ത് നമസ്കാരം ഇന്നലെ രാവിലെ 10.30 നാണ് പുതുശേരി പള്ളിയിൽ നടന്നത്. മയ്യത്ത് നമസ്‌കാരത്തോടനുബന്ധിച്ച് നടന്ന അനുസ്‌മരണത്തിലാണ് മരിച്ചയാളെക്കുറിച്ചുള്ള സംസാരത്തിനു ശേഷം നാമെല്ലാം മരിക്കേണ്ടവരാണെന്നും അതിനുള്ള തയാറെടുപ്പുകളെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും എൻ.എ. കരീം സംസാരിച്ചത്. തുടർന്ന് പള്ളി കബർസ്ഥാനുമായി ബന്ധപ്പെട്ട ചർച്ചകളിലും കരീം പങ്കെടുത്തു. ജമുഅ നമസ്‌കാരത്തിനു ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കരീം തൊട്ടടുത്ത ക്ലിനിക്കിലേക്ക് നടന്നു പോയി ചികിത്സ തേടി. തുടർന്ന് വിദഗ്‌ധ ചികിത്സക്കായി വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ഉച്ചകഴിഞ്ഞ് മൂന്നരയോടെ മരണമടയുകയുമായിരുന്നു.

ഇന്നലെ രാവിലെ 10.30ന് കരീം മയ്യത്ത് നമസ്‌കാരത്തിൽ പങ്കെടുക്കുകയും, മരണത്തെക്കു റിച്ച് പ്രസംഗിക്കുകയും ചെയ്‌ത അതേ പുതുശേരി പള്ളിയിൽ ഇന്ന് രാവിലെ 10.30 ന് എൻ.എ. കരീമിൻ്റെ മയ്യത്ത് നമസ്‌കാരവും തുടർന്ന് കബറടക്കവും നടന്നു.

ഇ.ടിമുഹമ്മദ് ബഷീർ, ഷാഫി പറമ്പിൽ എം പി, കെ.പി മോഹനൻ എം എൽ എ

ഷാഫി ചാലിയം,

സി.എൻ ചന്ദ്രൻ, പി.ഹരീന്ദ്രൻ, കെ.ഇ കുഞ്ഞബ്ദുല്ല,

അഡ്വ പി വി സൈനുദ്ദീൻ,

അബ്ദുൽ കരിം ചേലേരി,

കെ ടി സഹദുല്ല,

അൻസാരി തില്ലങ്കേരി,

ഡെ മേയർ താഹിർ,

എം പി മുഹമ്മദലി,

മഹമ്മൂദ് കടവത്തൂർ,

ഷാഹുൽ ഹമീദ്, കെ.പി ഹാഷിം,

വി.നാസർ,

നൗഷത്ത് കൂടത്തിൽ,

ടി.പി മുസ്തഫ,

കെ.എൻ.എ ഖാദർ,

പി.പി.എ ഹമീദ്, പൊട്ടങ്കണ്ടി അബ്ദുല്ല,

എം.കെ നൗഷാദ്,

പി.വി സൈനുദ്ദീൻ, എ.പ്രദീപൻ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.

മുസ്ല‌ിംലീഗ് ദേശീയ കൗൺ സിൽ അംഗവും ദുബൈ കെഎം സിസി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു അറുപ ത്തിയഞ്ചുകാരനായ കരീം. കരിയാട് മഹല്ല് ജമാഅത്ത് പ്രസിഡന്റ്, മലബാർ സി.എച്ച് സെന്റർ സെക്രട്ടറി, കല്ലിക്കണ്ടി എൻഎ എം കോളജ് ഗവേണിംഗ് ബോർഡ് അംഗം, കല്ലിക്കണ്ടി എൻഎഎം കോളജ് എംഇഎഫ് കമ്മിറ്റി സെക്രട്ടറി, പെരിങ്ങത്തൂർ എൻഎഎം എച്ച്എസ്എസ് എംഇസി എഫ് കമ്മിറ്റി ഗവേണിംഗ് ബോഡി അംഗം, പൂക്കോയ തങ്ങൾ ഹോസ്പീസ് സെക്രട്ടറി, സി.എച്ച്. മൊയ്തു മാസ്റ്റർ സ്‌മാരക ഓഡിറ്റോറിയം പ്രസിഡന്റ്, കെ. അബൂബക്കർ മാസ്റ്റർ സ്‌മാരക അഭയ ഡയാലിസിസ് സെൻ്റർ മുഖ്യ രക്ഷാധികാരി, എസ്എംഎഫ് പെരിങ്ങത്തൂർ മേഖലാ ട്രഷറർ, മദ്രസ മാനേജ്‌മെന്റ് ട്രഷറർ, പെരിങ്ങത്തൂർ സംയുക്ത മഹല്ല് ജമാ അത്ത് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പാനൂർ നഗരസഭാ സ്റ്റാൻറിംഗ് കമ്മിറ്റി ചെ യർമാൻ, മതിയമ്പത്ത് മുസ്‌ലിം എൽപി സ്‌കൂൾ അധ്യാപകൻ, ലീഗ് കണ്ണൂർ ജില്ലാ കൗൺസിലർ, മുസ്‌ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റ്, എംഎസ്എഫ് തലശേരി താലൂക്ക് ജന റൽ സെക്രട്ടറി, യൂത്ത് ലീഗ് പെരിങ്ങളം മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ പരേതനായ എൻ.എ. മമ്മുഹാജി - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: റംല.

മക്കൾ: ജസ്‌ഫർ (മാനേജർ, ലുലു ഗോൾഡ് തലശേരി, കു റ്റ്യാടി), ജാസിറ. മരുമക്കൾ: സുബീന, സമീർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340798/he-succumbed-to-death-within-hours-of-preaching-about-death-during-the-funeral-prayer-na-karim-received-a-last-tribute-from-his-hometown-and-many-prominent-figures-paid-their-last-respects)