---
title: "സഹപ്രവർത്തകൻ്റെ ചികിത്സ ; പാനൂരിൽ ബസ് ജീവനക്കാർ സാന്ത്വന യാത്ര നടത്തി സ്വരൂപിച്ചത് 1,84,000 രൂപ, ബസ് കൂട്ടായ്മ 45,650 രൂപയും നൽകി."
english_title: "Treatment of a colleague; Bus employees in Panur held a condolence walk and raised Rs. 1,84,000, while the bus association also donated Rs. 45,650."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340709/treatment-of-a-colleague-bus-employees-in-panur-held-a-condolence-walk-and-raised-rs-184000-while-the-bus-association-also-donated-rs-45650"
published_at: "2026-02-07T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986f0baf3014_Untitled-1_copy.jpg"
keywords: []
---

# സഹപ്രവർത്തകൻ്റെ ചികിത്സ ; പാനൂരിൽ ബസ് ജീവനക്കാർ സാന്ത്വന യാത്ര നടത്തി സ്വരൂപിച്ചത് 1,84,000 രൂപ, ബസ് കൂട്ടായ്മ 45,650 രൂപയും നൽകി.

> **Lead Summary:** പാനൂർ : (www.panoornews.in0സഹപ്രവർത്തകൻ്റെ ചികിത്സക്കായി പാനൂരിൽ ബസ് ജീവനക്കാർ സാന്ത്വന യാത്ര നടത്തി സ്വരൂപിച്ചത് 1,84,000 രൂപ. പറശിനി ബസ് ഡ്രൈവറായിരുന്ന പൊയിലൂരിലെ

## Article Content

പാനൂർ : (www.panoornews.in0സഹപ്രവർത്തകൻ്റെ ചികിത്സക്കായി പാനൂരിൽ ബസ് ജീവനക്കാർ സാന്ത്വന യാത്ര നടത്തി സ്വരൂപിച്ചത് 1,84,000 രൂപ. പറശിനി ബസ് ഡ്രൈവറായിരുന്ന പൊയിലൂരിലെ

വിനോദൻ്റെ ചികിത്സാർത്ഥമാണ് പാനൂർ മേഖലയിലെ എട്ടോളം ബസുകൾ സാന്ത്വന യാത്ര നടത്തി പണം സ്വരൂപിച്ചത്. പാനൂരിലെ ബസ് കൂട്ടായ്മ 45,650 രൂപയും നൽകി.

തലശേരി - മനേക്കര - പൊയിലൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന പറശ്ശിനി ബസിലെ ഡ്രൈവറായിരുന്നു വിനോദൻ. ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലാണ്. രണ്ടു കണ്ണുകളുടെ കാഴ്ച്ചയും അദ്ദേഹത്തിന് നഷ്ടമായി. ഡയാലിസിസ് ചെയ്യാനും മറ്റും വളരെ ബുദ്ധിമുട്ടുകയാണ് കുടുംബം. ഇതോടെയാണ് സഹപ്രവർത്തകന് സാന്ത്വനമേകാൻ ഒരു ദിനം ബസ് ജീവനക്കാർ മാറ്റി വച്ചത്. പാനൂർ മേഖലയിലെ എട്ടോളം ബസുകൾ സാന്ത്വന യാത്രയിൽ പങ്കെടുത്തു.

പറശിനി - 51,000,

സ്പ്രിന്റ് - 28,000,

എ.ബി.ടി - 20,750,

​അയില്യം - 20,590,

​ജ്യോതി - 15,820,

​ശിവദ - 15,240,

​രാജധാനി - 14,100,

​എം.എ.എം 12,500

​പ്രോമിസ് - 6,000 എന്നിങ്ങനെയാണ് ബസുകൾ

​സമാഹരിച്ച തുക.

പാനൂരിലെ ബസ് കൂട്ടായ്മ 45,650 രൂപയും പിരിച്ചു നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340709/treatment-of-a-colleague-bus-employees-in-panur-held-a-condolence-walk-and-raised-rs-184000-while-the-bus-association-also-donated-rs-45650)