---
title: "നിറ നിലാവ് പോലൊരാൾ ; കരീംക്കയുടെ വിയോഗമുൾക്കൊള്ളാനാകാതെ പെരിങ്ങത്തൂരുകാർ, ഖബറടക്കം നാളെ കരിയാട് പുതുശ്ശേരി പള്ളിയിൽ"
english_title: "A person like Nira Nilavu; People of Peringathur cannot bear the loss of Karimka, burial tomorrow at Kariyad Puthussery Church"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340606/a-person-like-nira-nilavu-people-of-peringathur-cannot-bear-the-loss-of-karimka-burial-tomorrow-at-kariyad-puthussery-church"
published_at: "2026-02-06T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698616f47523e_Untitled-5_copy.jpg"
keywords: []
---

# നിറ നിലാവ് പോലൊരാൾ ; കരീംക്കയുടെ വിയോഗമുൾക്കൊള്ളാനാകാതെ പെരിങ്ങത്തൂരുകാർ, ഖബറടക്കം നാളെ കരിയാട് പുതുശ്ശേരി പള്ളിയിൽ

> **Lead Summary:** പാനൂർ: പരിചയപ്പെട്ട ഒരാൾക്കും എൻ.എ കരീം എന്ന പെരിങ്ങത്തൂരുകാരുടെ സ്വന്തം കരീംക്കയെ മറക്കാൻ സാധിക്കില്ല. മുസ്ലിം ലീഗിനെ സംബന്ധിച്ചും ഈ അപ്രതീക്ഷിത വേർപാട് സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. ഏവരോടും ഏത് കാര്യത്തിലും ചിരിച്ചുകൊണ്ടിട പഴകിയിരുന്ന 'എൻ.എ' രാഷ്ട്രീയ - ജാതി - മത ഭേദമന്യേ വലിയ സുഹൃത് സംഘത്തിനും ഉടമയായിരുന്നു.

## Article Content

പാനൂർ: പരിചയപ്പെട്ട ഒരാൾക്കും എൻ.എ കരീം എന്ന പെരിങ്ങത്തൂരുകാരുടെ സ്വന്തം കരീംക്കയെ മറക്കാൻ സാധിക്കില്ല. മുസ്ലിം ലീഗിനെ സംബന്ധിച്ചും ഈ അപ്രതീക്ഷിത വേർപാട് സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. ഏവരോടും ഏത് കാര്യത്തിലും ചിരിച്ചുകൊണ്ടിട പഴകിയിരുന്ന 'എൻ.എ' രാഷ്ട്രീയ - ജാതി - മത ഭേദമന്യേ വലിയ സുഹൃത് സംഘത്തിനും ഉടമയായിരുന്നു.

കരിയാട് പോലൊരു പ്രദേശത്തു നിന്നും മുസ്ലിം ലീഗിൻ്റെ ദേശീയ കൗൺസിൽ അംഗം, ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ഉന്നത സ്ഥാനങ്ങളിലേക്കും എത്തിയത് ഈ സ്വഭാവ വൈശിഷ്ഠ്യം കൊണ്ടാണ്.കരിയാട് മഹല്ല് ജമാഅത്ത് പ്രസിഡൻ്റ്,മലബാർ സി എച്ച് സെൻ്റർ സെക്രട്ടറി, കല്ലിക്കണ്ടി എൻ എ എം കോളേജ് ഗവേണിംഗ് ബോർഡി അംഗം ,കല്ലിക്കണ്ടി എൻ എ എം കോളേജ് എം ഇ എഫ് കമ്മിറ്റി സെക്രട്ടറി, പെരിങ്ങത്തൂർ എൻഎ എം ഹയർ സെക്കണ്ടറി സ്കൂൾ എം ഇസി എഫ് കമ്മിറ്റി ഗവേണിoഗ് ബോർഡി അംഗം, പൂക്കോയ തങ്ങൾ ഹോസ്പേസ് സെക്രട്ടറി, സിഎച്ച് മൊയ്തു മാസ്റ്റർ സ്മാരക ഓഡിറ്റോറിയം പ്രസിഡൻ്റ്, കെ അബൂബക്കർ മാസ്റ്റർ സ്മാരക അഭയ ഡയാലിസിസ് സെൻ്റർ മുഖ്യ രക്ഷാധികാരി,

എസ് എം എഫ് പെരിങ്ങത്തൂർ മേഖലാ ട്രഷറർ, മദ്രസ മാനേജ് മെൻ്റ് ട്രഷറർ, പെരിങ്ങത്തൂർ സംയുക്ത മഹല്ല് ജമാഅത്ത് ട്രഷറർ, എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.

പാനൂർ നഗര സഭാ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, മതിയമ്പത്ത് മുസ്ലിം എൽ പി സ്കൂൾ അധ്യാപകൻ,

മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ കൗൺസിലർ, മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റ്, മുസ്ലിം ലീഗ് കരിയാട് പഞ്ചായത്ത് പ്രസിഡൻ്റ്, യുഡിഎഫ് കരിയാട് പഞ്ചായത്ത് ചെയർമാൻ,

എം എസ് എഫ് തലശ്ശേരി താലൂക്ക് ജനറൽ സെക്രട്ടറി, മുസ് ലിം യൂത്ത് ലീഗ് പെരിങ്ങളം മണ്ഡലം ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ

വഹിച്ചിട്ടുണ്ട്. മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ പരേതനായ എൻ എ മമ്മു ഹാജിയുടെയും മറിയത്തിൻ്റെയും മകനാണ്.

ഭാര്യ: റംല,

മക്കൾ: ജസ്ഫർ (മാനേജർ ലുലു ഗോൾഡ് തലശ്ശേരി, കുറ്റ്യാടി)

ജാസിറ.

മരുമക്കൾ: സുബീന, സമീർ,

സഹോദരങ്ങൾ:- എൻ എ കുഞ്ഞിമൂസ, ഷാനവാസ്, സമീർ, സക്കീന, നസീമ, പരേതനായ എൻ എ ബഷീർ. ഖബറടക്കം നാളെ രാവിലെ 10.30 ന് കരിയാട് പുതുശേരി പള്ളി ഖബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340606/a-person-like-nira-nilavu-people-of-peringathur-cannot-bear-the-loss-of-karimka-burial-tomorrow-at-kariyad-puthussery-church)