---
title: "വികസനക്കുതിപ്പിനൊരുങ്ങി പാനൂർ ; ആവേശമായി ഒന്നാം വാർഡ് സഭ"
english_title: "Panur gears up for development; First Ward Assembly excited"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340513/panur-gears-up-for-development-first-ward-assembly-excited"
published_at: "2026-02-06T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985aff440a78_Untitled-2_copy.jpg"
keywords: []
---

# വികസനക്കുതിപ്പിനൊരുങ്ങി പാനൂർ ; ആവേശമായി ഒന്നാം വാർഡ് സഭ

> **Lead Summary:** പാനൂർ: ​പാനൂർ നഗരസഭയുടെ ആസ്ഥാന കേന്ദ്രമായ ഒന്നാം വാർഡിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ചേർന്ന വാർഡ് സഭ വികസന കാഴ്ചപ്പാടുകളുടെ വേറിട്ട സംഗമമായി. പാനൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്ന യോഗം വാർഡ് കൗൺസിലർ ഷമീന സുബൈറിന്റെ അധ്യക്ഷതയിൽ നഗരസഭാ വൈസ് ചെയർമാൻ ടി.എം. ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: ​പാനൂർ നഗരസഭയുടെ ആസ്ഥാന കേന്ദ്രമായ ഒന്നാം വാർഡിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ചേർന്ന വാർഡ് സഭ വികസന കാഴ്ചപ്പാടുകളുടെ വേറിട്ട സംഗമമായി. പാനൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്ന യോഗം വാർഡ് കൗൺസിലർ ഷമീന സുബൈറിന്റെ അധ്യക്ഷതയിൽ നഗരസഭാ വൈസ് ചെയർമാൻ ടി.എം. ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

​വാർഡിന്റെ മുഖച്ഛായ മാറ്റുന്ന നവീനമായ കരട് വികസന നിർദ്ദേശങ്ങൾ അഡ്വ. മുഹമ്മദ് റോഷിൻ യോഗത്തിൽ അവതരിപ്പിച്ചു. നഗരസഭയുടെ കേന്ദ്രഭാഗമെന്ന നിലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനും ജനക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകുന്ന ഈ നിർദ്ദേശങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി. വാർഡിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.

​ പി.പി. സുലൈമാൻ ഹാജി, കെ. കുമാരൻ മാസ്റ്റർ, എം മുഹമ്മദലി, സി ടി അജയൻ, പി പി ഖാലിദ്, ടി. ഖാലിദ്, വാർഡ് കൺവീനർ ഒ.ടി അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340513/panur-gears-up-for-development-first-ward-assembly-excited)