---
title: "അരയാക്കൂൽ റെഡ്സ്റ്റാർ ക്ലബ് സംഘടിപ്പിക്കുന്ന  വോളിബോൾ പ്രീമിയർ ലീഗ് 7,8 തീയതികളിൽ ചമ്പാട് "
english_title: "Volleyball Premier League organized by Arayakul Redstar Club to be held in Chambad on 7th and 8th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340506/volleyball-premier-league-organized-by-arayakul-redstar-club-to-be-held-in-chambad-on-7th-and-8th"
published_at: "2026-02-06T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985aa0839d12_Untitled-1_copy.jpg"
keywords: []
---

# അരയാക്കൂൽ റെഡ്സ്റ്റാർ ക്ലബ് സംഘടിപ്പിക്കുന്ന  വോളിബോൾ പ്രീമിയർ ലീഗ് 7,8 തീയതികളിൽ ചമ്പാട് 

> **Lead Summary:** പാനൂർ : റെഡ് സ്റ്റാർ ക്ലബ്ബ് അരയാക്കൂൽ കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ട്രോഫിക്കു വേണ്ടി ഫിബ്രവരി 7,8 തിയ്യതികളിൽ വോളിബോൾ പ്രീമിയർ ലീഗ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിക്കും. ടൂർണമെന്റ്റ് ഫിബ്രവരി 7 ശനിയാഴ്ച രാത്രി 7 മണിക്ക് കേരള നിയമസഭ സ്‌പീക്കർ അഡ്വ: എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. 2 പൂളുകളിലായി 6 ടീമുകൾ മാറ്റുരക്കും.

## Article Content

പാനൂർ : റെഡ് സ്റ്റാർ ക്ലബ്ബ് അരയാക്കൂൽ കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ട്രോഫിക്കു വേണ്ടി ഫിബ്രവരി 7,8 തിയ്യതികളിൽ വോളിബോൾ പ്രീമിയർ ലീഗ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിക്കും. ടൂർണമെന്റ്റ് ഫിബ്രവരി 7 ശനിയാഴ്ച രാത്രി 7 മണിക്ക് കേരള നിയമസഭ സ്‌പീക്കർ അഡ്വ: എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. 2 പൂളുകളിലായി 6 ടീമുകൾ മാറ്റുരക്കും.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി .ചെയർമാൻ ഇ.വിജയൻ മാസ്റ്റർ, ജനറൽ കൺവീനർ കെ. ആദർശ്, റെഡ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി അഷ്‌കർ.കെ.കെ, പ്രസിഡന്റ്റ് ജിജേഷ്.കെ.വി, സി.എച്ച്. കാദർ, മഹേഷ്. വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340506/volleyball-premier-league-organized-by-arayakul-redstar-club-to-be-held-in-chambad-on-7th-and-8th)