---
title: "ചമ്പാട്  രണ്ട് ദിവസത്തിനിടെ ചത്തത് 6  കാക്കകൾ ;  ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്, ചത്ത കാക്കകളെ പരിശോധനക്കയച്ചു"
english_title: "6 crows die in two days in Chambad; Health Department issues alert, sends dead crows for examination"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340355/6-crows-die-in-two-days-in-chambad-health-department-issues-alert-sends-dead-crows-for-examination"
published_at: "2026-02-05T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698486b70e41e_Untitled-2_copy.jpg"
keywords: []
---

# ചമ്പാട്  രണ്ട് ദിവസത്തിനിടെ ചത്തത് 6  കാക്കകൾ ;  ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്, ചത്ത കാക്കകളെ പരിശോധനക്കയച്ചു

> **Lead Summary:** ചമ്പാട്: ചമ്പാട് മേഖലയിൽ കാക്കകൾ ചത്തൊടുങ്ങുന്നത് ആശങ്ക പരത്തുന്നു. 2 ദിവസത്തിനിടെ 6 കാക്കകളാണ് ചത്തത്. സ്ഥലത്ത് പരിശോധനക്കെത്തിയ വെറ്റിനറി സംഘം ചത്ത കാക്കകളെ പരിശോധനക്കായി കൊണ്ടുപോയി. മാലൂരിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആശങ്കയിലാണ് ചമ്പാട്ടുകാർ.

## Article Content

ചമ്പാട്: ചമ്പാട് മേഖലയിൽ കാക്കകൾ ചത്തൊടുങ്ങുന്നത് ആശങ്ക പരത്തുന്നു. 2 ദിവസത്തിനിടെ 6 കാക്കകളാണ് ചത്തത്. സ്ഥലത്ത് പരിശോധനക്കെത്തിയ വെറ്റിനറി സംഘം ചത്ത കാക്കകളെ പരിശോധനക്കായി കൊണ്ടുപോയി. മാലൂരിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആശങ്കയിലാണ് ചമ്പാട്ടുകാർ.

ചമ്പാട്ടെ മൂന്നാം വാർഡിലെ പുത്തൻപീടിക പറമ്പിലാണ് സംഭവം. രണ്ട് ദിവസത്തിനിടെ 6 കാക്കകളെയാണ് ഇവിടെ ചത്ത നിലയിൽ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികാരികളും, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മാലൂർ തൃക്കടാരിപ്പൊയിലിൽ കാക്ക ചത്തത് പക്ഷിപ്പനി കാരണമാണെന്ന് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ചമ്പാട്ടുകാർ.

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും, ചത്തുവീണ വയെയും, അസുഖം ബാധിച്ച വയെയും, അല്ലാത്തവയെയും നേരിട്ട് കൈകൊണ്ട് തൊടരുതെന്നും, ചത്ത പക്ഷികളെ തുറന്ന സ്ഥലങ്ങളിൽ ഉപേക്ഷിക്കരുതെന്നും, ചത്ത പക്ഷികളെ കത്തിക്കുക യോ, ആഴത്തിൽ കുഴിച്ചുമൂടുക യോ ചെയ്യണമെന്നും വെറ്റിനറി ഡോ. ദിവ്യ അറിയിച്ചു. സംശയ സാഹ ചര്യങ്ങൾ കണ്ടാൽ സ്വയം ഇടപെടരുതെന്നും, ഉടൻ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കണമെന്നും,

വളർത്തു പക്ഷികളിൽ ഈ രോഗം ഇതേവരെ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യ പ്രവർത്തകരും പറഞ്ഞു. ചത്ത കാക്കകളെ കണ്ണൂർ റീജ്യണൽ ഡിസീസ് ഡിസാസ്റ്റർ ലാബിലേക്ക് മാറ്റി. ഇവിടെ നിന്നും തിരുവനന്തപുരത്തേക്കും, ഒടുവിൽ ഭോപ്പാലിലെ നാഷണൽ ലാബിലേക്കും പരിശോധനക്കയക്കും. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ, വൈസ് പ്രസിഡണ്ട് കെ.കെ മണിലാൽ, വാർഡ് അംഗം കെ. ലീല ടീച്ചർ എന്നിവരും സ്ഥലത്തെത്തി. പ്രദേശത്ത് ക്ലോറിനേഷനും, ബ്ലീച്ചിംഗും, സാനിറ്റൈസേഷനും ചെയ്യുന്നുണ്ടെന്ന് വാർഡംഗം കെ.ലീല ടീച്ചർ പറഞ്ഞു. കഴിഞ്ഞ ദിവസം ചിറ്റാരിപ്പറമ്പ് ഇടുമ്പയിലും കാക്കയെ ചത്തുവീണ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെയും പരിശോധനക്കായി അയച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340355/6-crows-die-in-two-days-in-chambad-health-department-issues-alert-sends-dead-crows-for-examination)