---
title: "പാനൂരിൽ നഗരമധ്യത്തിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപ്പിടുത്തം ; തീയണക്കാൻ 2 യൂണിറ്റ്  ഫയർഫോഴ്സ്"
english_title: "Massive fire breaks out at a commercial establishment in the city center of Panur; 2 units of fire force deployed to put out the fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340286/massive-fire-breaks-out-at-a-commercial-establishment-in-the-city-center-of-panur-2-units-of-fire-force-deployed-to-put-out-the-fire"
published_at: "2026-02-05T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69844ea281cad_Untitled-6_copy.jpg"
keywords: []
---

# പാനൂരിൽ നഗരമധ്യത്തിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപ്പിടുത്തം ; തീയണക്കാൻ 2 യൂണിറ്റ്  ഫയർഫോഴ്സ്

> **Lead Summary:** പാനൂർ: പാനൂർ - ചമ്പാട് റോഡിൽ വെസ്റ്റ് യു.പി സ്ക്കൂളിനു സമീപത്തെ ഫ്ലൈമാപ്സ് ഹോളിഡെയ്സ് സ്ഥാപനത്തിനാണ് തീപ്പിടിച്ചത്. കടയുടെ പിൻഭാഗത്ത് കൂട്ടിയിട്ട മാലിന്യം തീയിട്ടതിൽ നിന്ന് കടയുടെ പിൻഭാഗത്തേക്ക് പടരുകയായിരുന്നു.

## Article Content

പാനൂർ: പാനൂർ - ചമ്പാട് റോഡിൽ വെസ്റ്റ് യു.പി സ്ക്കൂളിനു സമീപത്തെ ഫ്ലൈമാപ്സ് ഹോളിഡെയ്സ് സ്ഥാപനത്തിനാണ് തീപ്പിടിച്ചത്. കടയുടെ പിൻഭാഗത്ത് കൂട്ടിയിട്ട മാലിന്യം തീയിട്ടതിൽ നിന്ന് കടയുടെ പിൻഭാഗത്തേക്ക് പടരുകയായിരുന്നു.

പിൻഭാഗത്തെ ഷട്ടർ എ സി പി, എ.സി തുടങ്ങിയവക്ക് തീപ്പിടിച്ചു. ഇന്ന് ഉച്ചക്ക് 1 മണിയോടെയാണ് സംഭവം. പാനൂരിൽ നിന്നും അഗ്നിശമന സ്റ്റേഷൻ ഓഫീസർ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് വാഹനങ്ങളെത്തിയാണ് തീയണക്കാനുള്ള പ്രവൃത്തി നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340286/massive-fire-breaks-out-at-a-commercial-establishment-in-the-city-center-of-panur-2-units-of-fire-force-deployed-to-put-out-the-fire)