---
title: "കണ്ണൂരിൽ 1 കിലോ 200 ഗ്രാം  കഞ്ചാവുമായി ബീഹാർ  സ്വദേശി എക്സൈസിൻ്റെ പിടിയിൽ."
english_title: "A Bihar native was caught by excise with 1 kg 200 grams of ganja in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340285/a-bihar-native-was-caught-by-excise-with-1-kg-200-grams-of-ganja-in-kannur"
published_at: "2026-02-05T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69844dcf5c673_Untitled-5_copy.jpg"
keywords: []
---

# കണ്ണൂരിൽ 1 കിലോ 200 ഗ്രാം  കഞ്ചാവുമായി ബീഹാർ  സ്വദേശി എക്സൈസിൻ്റെ പിടിയിൽ.

> **Lead Summary:** കണ്ണൂർ ബസ്സ്റ്റാൻ്റിൽ നടത്തിയ പരിശോധനയിലാണ് ബീഹാർ സ്വദേശിയായ മൊജാഫർ അൻസാരി പിടിയിലായത്. നാട്ടിൽ നിന്നും കഞ്ചാവെത്തിച്ച് ഇടപാടുകാർക്ക് കൈമാറുമ്പോഴാണ് പ്രതി പിടിയിലായത്.

## Article Content

കണ്ണൂർ ബസ്സ്റ്റാൻ്റിൽ നടത്തിയ പരിശോധനയിലാണ് ബീഹാർ സ്വദേശിയായ മൊജാഫർ അൻസാരി പിടിയിലായത്. നാട്ടിൽ നിന്നും കഞ്ചാവെത്തിച്ച് ഇടപാടുകാർക്ക് കൈമാറുമ്പോഴാണ് പ്രതി പിടിയിലായത്.

എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ ബസ്റ്റാന്റ്, പാറക്കണ്ടി എന്നീ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ്

1 കിലോ 200ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി മൊജാഫർ അൻസാരി(31) പിടിയിലാകുന്നത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ പി.വി ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. നാട്ടിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് കണ്ണൂർ ജില്ലയിൽ ചില്ലറ വില്പന നടത്തുകയാണ് ഇയാളുടെ രീതി.

അസിസ്റ്റന്റ് ഇസ്പെക്ടർ (ഗ്രേഡ്) മാരായ അബ്ദുൽ നാസർ ആർ പി, അനിൽകുമാർ പി കെ, ഷജിത്ത് കെ (IB), അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ഉമേഷ്‌ കെ, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി,ബഷീർ, ഫസൽ,സായൂജ് വി കെ, സനൽ കുമാർ, വുമൺ സിവിൽ എക്‌സൈസ് ഓഫിസർ ഷൈന വി കെ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ JFCM I കണ്ണൂർ കോടതിയിൽ ഹാജരാക്കി. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340285/a-bihar-native-was-caught-by-excise-with-1-kg-200-grams-of-ganja-in-kannur)