---
title: "വികസന മുന്നേറ്റ ജാഥക്ക്  ഇന്ന് പാനൂരിൽ സ്വീകരണം"
english_title: "The development march will be welcomed in Panur today."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340239/the-development-march-will-be-welcomed-in-panur-today"
published_at: "2026-02-05T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984236664838_Untitled-4_copy.jpg"
keywords: []
---

# വികസന മുന്നേറ്റ ജാഥക്ക്  ഇന്ന് പാനൂരിൽ സ്വീകരണം

> **Lead Summary:** പാനൂർ:സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ഉത്തര മേഖല വികസന മുന്നേറ്റ ജാഥക്ക് വ്യാഴാഴ്ച വൈകിട്ട് മൂന്നിന് കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിൽ സ്വീകരണം നൽകും. മണ്ഡലം അതിർത്തിയായ മൗവ്വേരിയിൽ നിന്നും ബൈക്ക് റാലിയുടെ അകമ്പടി യോടെ ജാഥ പാനൂരിൽ എത്തിച്ചേരും.

## Article Content

പാനൂർ:സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ഉത്തര മേഖല വികസന മുന്നേറ്റ ജാഥക്ക് വ്യാഴാഴ്ച വൈകിട്ട് മൂന്നിന് കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിൽ സ്വീകരണം നൽകും. മണ്ഡലം അതിർത്തിയായ മൗവ്വേരിയിൽ നിന്നും ബൈക്ക് റാലിയുടെ അകമ്പടി യോടെ ജാഥ പാനൂരിൽ എത്തിച്ചേരും.

റോഡിൽ പഴയ ഇലക്ട്രിസിറ്റി സമീപത്ത് നിന്നും ബാൻ്റ് മേളങ്ങളുടെയും, നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ പ്രകടനമായി എൽഡിഎഫ് നേതാക്കൾ ജാഥ ലീഡറെ സമ്മേളന നഗരിയായ പാനൂർ ഹൈസ്ക്കൂൾ മൈതനിയിലെക്ക് ആനയിക്കും. ഉച്ചക്ക് ഒന്നര മണിയോടെ തന്നെ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. രണ്ടര മണിയോടെ പൊതു പരിപാടികൾക്കും തുടക്കമാവും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340239/the-development-march-will-be-welcomed-in-panur-today)