---
title: "വികസന മുന്നേറ്റ ജാഥ ; പാനൂരിൽ ഉച്ചക്ക് മുതൽ ട്രാഫിക്ക് നിയന്ത്രണം"
english_title: "Development march; Traffic restrictions in Panur from noon"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340237/development-march-traffic-restrictions-in-panur-from-noon"
published_at: "2026-02-05T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984369978487_1001095534.jpg"
keywords: []
---

# വികസന മുന്നേറ്റ ജാഥ ; പാനൂരിൽ ഉച്ചക്ക് മുതൽ ട്രാഫിക്ക് നിയന്ത്രണം

> **Lead Summary:** പാനൂർ : എൽഡിഎഫിൻ്റെ നേതൃത്വത്തിൽ നടക്കുന്ന എം വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥക്ക് വ്യാഴം വൈകിട്ട് മൂന്ന് മണിയോടെ പാനൂരിൽ സ്വീകരണം നൽകുന്നതിനാൽ ഉച്ചക്ക് ഒരു മണി മുതൽ 4 വരെ ടൗണിൽ ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

## Article Content

പാനൂർ : എൽഡിഎഫിൻ്റെ നേതൃത്വത്തിൽ നടക്കുന്ന എം വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥക്ക് വ്യാഴം വൈകിട്ട് മൂന്ന് മണിയോടെ പാനൂരിൽ സ്വീകരണം നൽകുന്നതിനാൽ ഉച്ചക്ക് ഒരു മണി മുതൽ 4 വരെ ടൗണിൽ ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവർത്തകർ വരുന്ന വാഹനങ്ങൾ ടൗണിൽ പ്രവേശിക്കരുത്. കൂത്തുപറമ്പ് ഭാഗത്ത് നിന്നും വരുന്നവർ ഗുരുസന്നിധി പരിസരത്തും, പാറാട് - പൊയിലൂർ - കുന്നോത്തുപറമ്പ് മേഖലയിൽ നിന്നും വരുന്നവരുടെ വാഹനം പഴയ വില്ലേജ് ഓഫീസ് പരിസരത്തും, പൂക്കോം ഭാഗത്ത് നിന്നും വരുന്നവരുടെ വാഹനങ്ങൾ തെക്കെ പാനൂരും പാർക്ക് ചെയ്യണം.നാലു ഭാഗങ്ങളിലും നിന്നും വരുന്ന മറ്റു പൊതു വാഹനങ്ങൾ പൊലീസിൻ്റെയും, വളണ്ടിയർമാരുടെയും നിർദ്ദേശ മനുസരിച്ചു കടന്നു പോകണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340237/development-march-traffic-restrictions-in-panur-from-noon)