---
title: "സഹപ്രവർത്തകൻ്റെ ചികിത്സ ; പാനൂരിൽ സാന്ത്വനയാത്ര നടത്തി ബസ് ജീവനക്കാർ"
english_title: "Bus employees conduct condolence walk in Panur for colleague's treatment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339949/bus-employees-conduct-condolence-walk-in-panur-for-colleagues-treatment"
published_at: "2026-02-03T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69820cebbb891_Untitled-1_copy.jpg"
keywords: []
---

# സഹപ്രവർത്തകൻ്റെ ചികിത്സ ; പാനൂരിൽ സാന്ത്വനയാത്ര നടത്തി ബസ് ജീവനക്കാർ

> **Lead Summary:** സഹപ്രവർത്തകൻ്റെ ചികിത്സക്കായി പണം കണ്ടെത്താൻ പാനൂരിൽ ബസ് ജീവനക്കാരുടെ സാന്ത്വന യാത്ര. പറശിനി ബസ് ഡ്രൈവറായിരുന്ന പൊയിലൂരിലെ വിനോദൻ്റെ ചികിത്സാർത്ഥമാണ് പാനൂർ മേഖലയിലെ എട്ടോളം ബസുകൾ സാന്ത്വന ചൊവ്വാഴ്ച യാത്ര നടത്തിയത്.

## Article Content

സഹപ്രവർത്തകൻ്റെ ചികിത്സക്കായി പണം കണ്ടെത്താൻ പാനൂരിൽ ബസ് ജീവനക്കാരുടെ സാന്ത്വന യാത്ര. പറശിനി ബസ് ഡ്രൈവറായിരുന്ന പൊയിലൂരിലെ വിനോദൻ്റെ ചികിത്സാർത്ഥമാണ് പാനൂർ മേഖലയിലെ എട്ടോളം ബസുകൾ സാന്ത്വന ചൊവ്വാഴ്ച യാത്ര നടത്തിയത്.

തലശേരി - മനേക്കര - പൊയിലൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന പറശ്ശിനി ബസിലെ ഡ്രൈവറായിരുന്നു വിനോദൻ. ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലാണ്. രണ്ടു കണ്ണുകളുടെ കാഴ്ച്ചയും അദ്ദേഹത്തിന് നഷ്ടമായി.

ഡയാലിസിസ് ചെയ്യാനും മറ്റും വളരെ ബുദ്ധിമുട്ടുകയാണ് കുടുംബം. ഇതോടെയാണ് സഹപ്രവർത്തകന് സാന്ത്വനമേകാൻ ഒരു ദിനം ബസ് ജീവനക്കാർ മാറ്റി വച്ചത്. പാനൂർ മേഖലയിലെ എട്ടോളം ബസുകൾ സാന്ത്വന യാത്രയിൽ പങ്കെടുത്തതായി ജീവനക്കാർ അറിയിച്ചു. മറ്റു ബസുകൾ വരും ദിവസങ്ങളിൽ യാത്ര നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339949/bus-employees-conduct-condolence-walk-in-panur-for-colleagues-treatment)