---
title: "അവിഹിത ബന്ധം ചോദ്യം ചെയ്തു; ഭർതൃപിതാവിനെ നടുറോഡിൽ തീകൊളുത്തി കൊന്ന് മരുമകളും കാമുകനും"
english_title: "Daughter-in-law and her lover set father-in-law on fire in the middle of the road after questioning his illicit relationship"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339828/daughter-in-law-and-her-lover-set-father-in-law-on-fire-in-the-middle-of-the-road-after-questioning-his-illicit-relationship"
published_at: "2026-02-03T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69819b5c981d8_download_(1).jfif"
keywords: []
---

# അവിഹിത ബന്ധം ചോദ്യം ചെയ്തു; ഭർതൃപിതാവിനെ നടുറോഡിൽ തീകൊളുത്തി കൊന്ന് മരുമകളും കാമുകനും

> **Lead Summary:** തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ ഭർതൃപിതാവിനെ മരുമകളും കാമുകനും ചേർന്ന് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. കടംപുലിയൂർ സ്വദേശിയായ രാജേന്ദ്രൻ ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായി മരിച്ചത്. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. കടംപുലിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മലിഗംപട്ട് സ്വദേശിയായ രാജേന്ദ്രൻ എന്ന വയോധികനെയാണ് മരുമകളും കാമുകനും ചേർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്നത്. കഴുത്തിലും ശരീരത്തിന് പുറകിലും അരയിലുമായി 70 ശതമാനത്തിലേറെ പൊള്ളലേറ്റ 64കാരൻ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.

## Article Content

തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ ഭർതൃപിതാവിനെ മരുമകളും കാമുകനും ചേർന്ന് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. കടംപുലിയൂർ സ്വദേശിയായ രാജേന്ദ്രൻ ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായി മരിച്ചത്. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. കടംപുലിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മലിഗംപട്ട് സ്വദേശിയായ രാജേന്ദ്രൻ എന്ന വയോധികനെയാണ് മരുമകളും കാമുകനും ചേർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്നത്. കഴുത്തിലും ശരീരത്തിന് പുറകിലും അരയിലുമായി 70 ശതമാനത്തിലേറെ പൊള്ളലേറ്റ 64കാരൻ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.

കടലൂരിലെ സർക്കാർ ആശുപത്രിയിലാണ് മരണം. രാജേന്ദ്രന്റെ മരുമകളായ ബി ജയപ്രിയയുടെ കാമുകൻ ഡി മണികണ്ഠൻ ആണ് കേസിലെ പ്രധാന പ്രതി. 39കാരനായ മണികണ്ഠനും 28കാരിയായ മകന്റെ ഭാര്യയും തമ്മിലുള്ള ബന്ധം രാജേന്ദ്രൻ കണ്ടെത്തിയിരുന്നു. ഇവരുടെ ബന്ധത്തെ രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. ഇത് കുടുംബ വഴക്കിന് കാരണമായിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് കാരണമായത്.

കടലൂരിലെ സർക്കാർ ആശുപത്രിയിലാണ് മരണം. രാജേന്ദ്രന്റെ മരുമകളായ ബി ജയപ്രിയയുടെ കാമുകൻ ഡി മണികണ്ഠൻ ആണ് കേസിലെ പ്രധാന പ്രതി. 39കാരനായ മണികണ്ഠനും 28കാരിയായ മകന്റെ ഭാര്യയും തമ്മിലുള്ള ബന്ധം രാജേന്ദ്രൻ കണ്ടെത്തിയിരുന്നു. ഇവരുടെ ബന്ധത്തെ രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. ഇത് കുടുംബ വഴക്കിന് കാരണമായിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് കാരണമായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339828/daughter-in-law-and-her-lover-set-father-in-law-on-fire-in-the-middle-of-the-road-after-questioning-his-illicit-relationship)