---
title: "കാസര്‍ക്കോട്ട്  പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു ; ലഹരിയിലെന്ന്  സംശയം, പിതാവ് കസ്റ്റഡിയിൽ"
english_title: "Father hacks 18-year-old girl to death in Kasaragod; Suspected of being intoxicated, father in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339728/father-hacks-18-year-old-girl-to-death-in-kasaragod-suspected-of-being-intoxicated-father-in-custody"
published_at: "2026-02-02T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980c6d3b1c4d_DFJ.jpg"
keywords: []
---

# കാസര്‍ക്കോട്ട്  പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു ; ലഹരിയിലെന്ന്  സംശയം, പിതാവ് കസ്റ്റഡിയിൽ

> **Lead Summary:** കാസര്‍ഗോഡ് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. മഞ്ചേശ്വരത്താണ് സംഭവം. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി ജുമൈല ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമ്മറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

## Article Content

കാസര്‍ഗോഡ് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. മഞ്ചേശ്വരത്താണ് സംഭവം. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി ജുമൈല ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമ്മറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

പിതാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന്‍റെ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് സാക്ഷിയായവരില്‍ നിന്നും പൊലീസ് മൊഴിയെടുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339728/father-hacks-18-year-old-girl-to-death-in-kasaragod-suspected-of-being-intoxicated-father-in-custody)