---
title: "പാനൂരിനടുത്ത് വള്ള്യായിൽ ക്ഷേത്ര സ്ഥലത്ത് സംഘർഷം ; തെയ്യത്തേയും തള്ളി"
english_title: "Clashes at the temple site in Vallia near Panur; Theyyam also pushed aside"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339657/clashes-at-the-temple-site-in-vallia-near-panur-theyyam-also-pushed-aside"
published_at: "2026-02-02T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980675f6510f_1001091469.jpg"
keywords: []
---

# പാനൂരിനടുത്ത് വള്ള്യായിൽ ക്ഷേത്ര സ്ഥലത്ത് സംഘർഷം ; തെയ്യത്തേയും തള്ളി

> **Lead Summary:** പാനൂരിനടുത്ത് മൊകേരി വള്ള്യായിൽ തെയ്യത്തിനിടെ കൂട്ടത്തല്ല്. മൊകേരി കൂടത്തിൽ മടപ്പുരയിൽ നടന്ന ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെ തെയ്യത്തി'നെയും പിടിച്ചുതളി. ഉത്സവത്തിൽ പോതിത്തിറ നടക്കുന്നിടെയാണ് സംഘർഷമുണ്ടായത്. ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് സംസാരിക്കുന്നതാണ് പോതിത്തിറയുടെ സ്വഭാവം. ഇത് കാണാനായി ആളുകൾ തടിച്ചുകൂടിയിരുന്നു. തിരക്ക് നിയന്ത്രിക്കാനായി പ്രവർത്തിച്ചിരുന്ന വോളൻ്റീയർമാരും, ആൾക്കൂട്ടത്തിലുണ്ടായിരുന്നവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അത് പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു.

## Article Content

പാനൂരിനടുത്ത് മൊകേരി വള്ള്യായിൽ തെയ്യത്തിനിടെ കൂട്ടത്തല്ല്. മൊകേരി കൂടത്തിൽ മടപ്പുരയിൽ നടന്ന ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെ തെയ്യത്തി'നെയും പിടിച്ചുതളി. ഉത്സവത്തിൽ പോതിത്തിറ നടക്കുന്നിടെയാണ് സംഘർഷമുണ്ടായത്. ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് സംസാരിക്കുന്നതാണ് പോതിത്തിറയുടെ സ്വഭാവം. ഇത് കാണാനായി ആളുകൾ തടിച്ചുകൂടിയിരുന്നു. തിരക്ക് നിയന്ത്രിക്കാനായി പ്രവർത്തിച്ചിരുന്ന വോളൻ്റീയർമാരും, ആൾക്കൂട്ടത്തിലുണ്ടായിരുന്നവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അത് പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു.

മദ്യപിച്ചുണ്ടായ സംഘർഷമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339657/clashes-at-the-temple-site-in-vallia-near-panur-theyyam-also-pushed-aside)