---
title: "തളിപ്പറമ്പിൽ വൻ മദ്യവേട്ട ;  135 കുപ്പി മാഹി മദ്യവുമായി ഒഡീഷ സ്വദേശി എക്സൈസ് പിടിയിൽ "
english_title: "Massive liquor bust in Taliparamba; Odisha native arrested by excise with 135 bottles of Mahe liquor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339631/massive-liquor-bust-in-taliparamba-odisha-native-arrested-by-excise-with-135-bottles-of-mahe-liquor"
published_at: "2026-02-02T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980541847da4_Untitled-2_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ വൻ മദ്യവേട്ട ;  135 കുപ്പി മാഹി മദ്യവുമായി ഒഡീഷ സ്വദേശി എക്സൈസ് പിടിയിൽ 

> **Lead Summary:** തൊഴിലാളികൾക്കിടയിൽ വിൽപനയ്ക്കായി എത്തിച്ച വൻ മദ്യശേഖരവുമായി ഒഡീഷ സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഒഡീഷ സ്വദേശിയായ അനധി റായിയെ ആണ് തളിപ്പറമ്പ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 135 കുപ്പി മാഹി മദ്യം പിടിച്ചെടുത്തു.

## Article Content

തൊഴിലാളികൾക്കിടയിൽ വിൽപനയ്ക്കായി എത്തിച്ച വൻ മദ്യശേഖരവുമായി ഒഡീഷ സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഒഡീഷ സ്വദേശിയായ അനധി റായിയെ ആണ് തളിപ്പറമ്പ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 135 കുപ്പി മാഹി മദ്യം പിടിച്ചെടുത്തു.

പൂവം, പെരുമ്പാറ ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. മാഹിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മദ്യം എത്തിച്ച്, വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഉയർന്ന വിലയ്ക്ക് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.വി. നികേഷ്, ഫെമിൻ, ഡ്രൈവർ പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339631/massive-liquor-bust-in-taliparamba-odisha-native-arrested-by-excise-with-135-bottles-of-mahe-liquor)