---
title: "കണ്ണൂരിൽ ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഭവമൊത്ത്  തീരാൻ സാധ്യത ;  ടിക്കറ്റ് തിരിച്ചു നൽകാൻ തട്ടിപ്പ് സംഘം"
english_title: "The incident of stealing a lottery ticket that won a prize of Rs 1 crore in Kannur is likely to end with a fraud gang trying to return the ticket"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339630/the-incident-of-stealing-a-lottery-ticket-that-won-a-prize-of-rs-1-crore-in-kannur-is-likely-to-end-with-a-fraud-gang-trying-to-return-the-ticket"
published_at: "2026-02-02T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69805359d2e17_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഭവമൊത്ത്  തീരാൻ സാധ്യത ;  ടിക്കറ്റ് തിരിച്ചു നൽകാൻ തട്ടിപ്പ് സംഘം

> **Lead Summary:** ഒരുകോടി രൂപ സമ്മാനം ലഭിച്ച കേരള ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. ടിക്കറ്റ് തിരിച്ചു നല്കാമെന്നും കേസ് ഒഴിവാക്കിത്ത രണമെന്നുമാവശ്യപ്പെട്ട് കേസിലുൾപ്പെട്ടവരുടെ ബന്ധുക്കൾ ടിക്കറ്റിന്റെ ഉടമസ്ഥനായ എ.കെ സാദിഖിന്റെ സുഹൃത്തുക്കളെ ബന്ധപ്പെട്ടതാണ് ഒത്തുതീർപ്പിന് സാധ്യതയൊരുക്കിയത്.

## Article Content

ഒരുകോടി രൂപ സമ്മാനം ലഭിച്ച കേരള ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. ടിക്കറ്റ് തിരിച്ചു നല്കാമെന്നും കേസ് ഒഴിവാക്കിത്ത രണമെന്നുമാവശ്യപ്പെട്ട് കേസിലുൾപ്പെട്ടവരുടെ ബന്ധുക്കൾ ടിക്കറ്റിന്റെ ഉടമസ്ഥനായ എ.കെ സാദിഖിന്റെ സുഹൃത്തുക്കളെ ബന്ധപ്പെട്ടതാണ് ഒത്തുതീർപ്പിന് സാധ്യതയൊരുക്കിയത്.

ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിൽ പേരാവൂർ പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കണമെങ്കിൽ ഇരുഭാഗവും ഒരുമിച്ച് കോടതിയിൽ ഹരജി നൽകണം. ഇക്കാര്യത്തിൽ ഇരുവിഭാഗവും ധാരണയിലെ ത്തിയതായാണ് വിവരം. സമ്മാനാർഹമായ ടിക്കറ്റ് സമ്മാനം ലഭിച്ച തീയതി മുതൽ 90 ദിവ സത്തിനകം ഹാജരാക്കണമെന്നാണ് പുതിയ നിയമം.

മുൻപ് ഇത് ഒരുമാസമായിരുന്നു. ഡിസംബർ 30-നാണ് സാദിഖിന് സ്ത്രീശക്തി ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം അടിച്ചത്. ഈ ടിക്കറ്റാണ് തട്ടിയെടുത്തത്. ലോട്ടറിയടിച്ച തുകയേക്കാൾ അധികം നല്കാമെന്ന് പറഞ്ഞാണ് സംഘം സാദിഖിനെ സമീപിച്ചത്. എന്നാൽ ടിക്കറ്റ് കൈയിൽ കിട്ടിയതോടെ പണം നല്കാതെ സംഘം രക്ഷപ്പെടുകയായിരുന്നു.

കബളിപ്പിക്കപ്പെട്ടതോടെ സാദിഖ് പേരാവൂർ പോലീസിൽ പരാതി നൽകുകയും ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘത്തിലെ ബാക്കി നാലുപേരെ കണ്ടെത്താൻ പോലിസിന് സാധിച്ചിട്ടുമില്ല. പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് കേസ് ഒഴിവാക്കാനുള്ള ആവശ്യവുമായി ലോട്ടറി തട്ടിപ്പ് സംഘം സുഹൃത്തുക്കളെ ബന്ധപ്പെട്ടത്.

മേൽക്കോടതിയെ സമീപിച്ച് കേസ് റദ്ദാക്കിയാൽ ടിക്കറ്റ് സാദിഖിന് തിരികെനല്ലാമെന്ന വ്യവസ്ഥയിലാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നത്.

പിടിയിലായ പ്രതിക്ക് കോടതി ജാമ്യം നല്കാത്തതും ഒളിവിൽ കഴിയുന്ന പ്രതികൾക്ക് നാട്ടിൽ ഇറങ്ങാൻ കഴിയാത്തതുമോടെയാണ് ടിക്കറ്റ് സാദിഖിന് തന്നെ തിരിച്ചു നല്കാൻ സംഘം തയ്യാറായത്. ടിക്കറ്റ് നഷ്ടപ്പെട്ടയുടനെ സാദിഖ് പോലീസിൽ പരാതി നൽകിയതാണ് തട്ടിപ്പ് സംഘത്തെ കുടുക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339630/the-incident-of-stealing-a-lottery-ticket-that-won-a-prize-of-rs-1-crore-in-kannur-is-likely-to-end-with-a-fraud-gang-trying-to-return-the-ticket)