---
title: "പാനൂർ പുത്തൂരിലെ വയലിൽ വീണ്ടും  കൃഷിയുടെ ഉത്സവം ; പതിവ് തെറ്റിക്കാതെ  ഇക്കുറിയും  മുന്നിൽ നിന്ന് നയിച്ച്  കെ.പി മോഹനൻ എം എൽ എ "
english_title: "Another agricultural festival in the fields of Panur Puthur; K.P. Mohanan MLA leads from the front, without breaking the tradition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339592/another-agricultural-festival-in-the-fields-of-panur-puthur-kp-mohanan-mla-leads-from-the-front-without-breaking-the-tradition"
published_at: "2026-02-02T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69803c7d2c196_Untitled-6_copy.jpg"
keywords: []
---

# പാനൂർ പുത്തൂരിലെ വയലിൽ വീണ്ടും  കൃഷിയുടെ ഉത്സവം ; പതിവ് തെറ്റിക്കാതെ  ഇക്കുറിയും  മുന്നിൽ നിന്ന് നയിച്ച്  കെ.പി മോഹനൻ എം എൽ എ 

> **Lead Summary:** പാനൂർ: പതിവുകൾ തെറ്റിക്കാതെ ഇത്തവണയും പച്ചക്കറി കൃഷിയുമായി കെ.പി. മോഹനൻ എം.എൽ.എ. പാനൂർ പുത്തൂരിലെ വീട്ടിന് മുന്നിലുള്ള വിശാലമായ വയലിലാണ് ഇത്തവണയും കൃഷിയിറക്കിയിരിക്കുന്നത്. മുൻ കൃഷി മന്ത്രികൂടിയായ മോഹനന് കൃഷി ഒരു ഔദ്യോഗിക ചുമതലയോ പ്രചാരണ പരിപാടിയോ അല്ല, മറിച്ച് ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാണ്.

## Article Content

പാനൂർ: പതിവുകൾ തെറ്റിക്കാതെ ഇത്തവണയും പച്ചക്കറി കൃഷിയുമായി കെ.പി. മോഹനൻ എം.എൽ.എ. പാനൂർ പുത്തൂരിലെ വീട്ടിന് മുന്നിലുള്ള വിശാലമായ വയലിലാണ് ഇത്തവണയും കൃഷിയിറക്കിയിരിക്കുന്നത്. മുൻ കൃഷി മന്ത്രികൂടിയായ മോഹനന് കൃഷി ഒരു ഔദ്യോഗിക ചുമതലയോ പ്രചാരണ പരിപാടിയോ അല്ല, മറിച്ച് ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാണ്.

കൃഷി അദ്ദേഹത്തിന് കുട്ടിക്കളിയല്ല, പൈതൃകമായി ലഭിച്ച സമ്പത്താണ്. പിതാവും മുൻ മന്ത്രിയുമായിരുന്ന പി.ആർ. കുറുപ്പിന്റെ കാലം മുതലേ വീട്ടുമുറ്റത്തെ വയലിൽ അമ്മയോടൊപ്പം കൃഷി ചെയ്താണ് മോഹനൻ വളർന്നത്. ഓർമ്മവച്ച കാലം മുതലേ നെൽകൃഷിയും പച്ചക്കറി കൃഷിയും ജീവിതത്തിന്റെ ഭാഗമായിരുന്നു.

> കൃഷി മന്ത്രിയായിരുന്ന കാലത്തും ഔദ്യോഗിക തിരക്കുകൾക്കിടയിലും കൃഷിക്ക് ഒരിക്കലും അവധി നൽകിയിട്ടില്ല. ആ പാരമ്പര്യം ഇന്നും അതേ ആത്മാർത്ഥതയോടെ തുടരുകയാണ്. “നമ്മുടെ സംസ്കാരമായ കൃഷി പുതുതലമുറയ്ക്ക് നമ്മൾ തന്നെ പകർന്നു നൽകണം” എന്ന നിലപാടിലാണ് അദ്ദേഹം.

ഇത്തവണത്തെ കൃഷിയിൽ ഭാര്യ ഹേമജ, പേരമക്കളായ ഋഷി രാം, ലിയ നായർ എന്നിവരും, എല്ലാ വർഷവും ഒപ്പം നിൽക്കുന്ന ശ്രീധരനും മറ്റ് സുഹൃത്തുക്കളും സജീവ പങ്കാളികളാണ്. കുടുംബശ്രീ പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് വിശാലമായ പാടത്ത് നടത്തുന്ന കൃഷി ഒരു സമൂഹകൃഷിയുടെ മാതൃകയായി മാറിയിരിക്കുകയാണ്.

രാഷ്ട്രീയ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കൃഷിയോടുള്ള ആത്മബന്ധം കൈവിടാതെ തുടരുന്ന കെ.പി. മോഹനൻ എം.എൽ.എയുടെ നിലപാട് കൃഷിയോട് അകലം പാലിക്കുന്ന പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണ്.

മണ്ണിനോടുള്ള സ്നേഹവും സംസ്കാരത്തോടുള്ള ഉത്തരവാദിത്വവും ഒരുമിച്ച് വിളയുന്ന ഈ കൃഷി, പുത്തൂരിന്റെ മാത്രമല്ല, നാടിന്റെ തന്നെ അഭിമാനമായി മാറുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339592/another-agricultural-festival-in-the-fields-of-panur-puthur-kp-mohanan-mla-leads-from-the-front-without-breaking-the-tradition)