---
title: "പാനൂർ പുത്തൂരിൽ   സിപിഎമ്മിൻ്റെയും, ഡിവൈഎഫ്ഐയുടെയും കൊടിമരമുൾപ്പടെ നശിപ്പിച്ചു. ; വീടിൻ്റെ ജനൽ ഗ്ലാസുകളും തകർത്തു."
english_title: "In Panur Puthur, the flagpoles of the CPM and DYFI were destroyed; the window glasses of the house were also broken."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339428/in-panur-puthur-the-flagpoles-of-the-cpm-and-dyfi-were-destroyed-the-window-glasses-of-the-house-were-also-broken"
published_at: "2026-01-31T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697e2e9551a72_tgtgtgt.jpg"
keywords: []
---

# പാനൂർ പുത്തൂരിൽ   സിപിഎമ്മിൻ്റെയും, ഡിവൈഎഫ്ഐയുടെയും കൊടിമരമുൾപ്പടെ നശിപ്പിച്ചു. ; വീടിൻ്റെ ജനൽ ഗ്ലാസുകളും തകർത്തു.

> **Lead Summary:**  പാനൂർ: സി.പി.എമ്മിൻ്റെയും, ഡി.വൈ.എഫ്.ഐയുടെയും കൊടിമരങ്ങളുൾപ്പെടെ നശിപ്പിക്കുകയും സമീപത്തെ വീട് അടിച്ചു തകർക്കുകയും ചെയ്‌തു. പുത്തൂർ കൈവേലിക്കലിൽ കഴിഞ്ഞ ദിവസം പുലർച്ചെ 12.30നും രാവിലെ എട്ട് മണിക്കും ഇടയിലാണ് സംഭവം.

## Article Content

 പാനൂർ: സി.പി.എമ്മിൻ്റെയും, ഡി.വൈ.എഫ്.ഐയുടെയും കൊടിമരങ്ങളുൾപ്പെടെ നശിപ്പിക്കുകയും സമീപത്തെ വീട് അടിച്ചു തകർക്കുകയും ചെയ്‌തു. പുത്തൂർ കൈവേലിക്കലിൽ കഴിഞ്ഞ ദിവസം പുലർച്ചെ 12.30നും രാവിലെ എട്ട് മണിക്കും ഇടയിലാണ് സംഭവം.

കോക്കോടൻ ഹൗസിൽ ബാലൻ്റെ വീട്ടു പറമ്പിൽ അതിക്രമിച്ചുകയറിയ അക്രമികൾ ജനൽ ചില്ലുകൾ തകർക്കുകയുമായിരുന്നു. വീടിൻ്റെ മുൻവശം റോഡിൽ സ്ഥാപിച്ച സി.പി.എമ്മിൻ്റെയും, ഡി.വൈ.എഫ്.ഐയുടെയും കൊടിമരങ്ങളും ദിശാബോർഡുകളും

നശിപ്പിക്കുകയും ചെയ്തു‌. വീട്ടിൽ നടന്ന അക്രമത്തിൽ 4000 രൂപയുടെ നഷ്ടം സംഭവിച്ചതായി കാണിച്ച് ബാലൻ്റെ മരുമകൻ കെ. പ്രതീഷ് നൽകിയ പരാതിയിൽ പാനൂർ പോലീസ് കേസെടുത്തു. ആൾത്താമസമില്ലാത്ത വീടാണിതെന്നും, പിന്നിൽ മദ്യപസംഘമാകാമെന്ന് സംശയിക്കുന്നതായും പൊലീസ് സൂചന നൽകി. .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339428/in-panur-puthur-the-flagpoles-of-the-cpm-and-dyfi-were-destroyed-the-window-glasses-of-the-house-were-also-broken)