---
title: "പൊയിലൂരിൽ വച്ച് ഒ.കെ വാസു മാസ്റ്ററെയും, കുടുംബത്തെയും ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു"
english_title: "BJP workers acquitted in case of attempted bomb attack on O.K. Vasu Master and his family in Poilur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339425/bjp-workers-acquitted-in-case-of-attempted-bomb-attack-on-ok-vasu-master-and-his-family-in-poilur"
published_at: "2026-01-31T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697e277f7a9bc_images.jfif"
keywords: []
---

# പൊയിലൂരിൽ വച്ച് ഒ.കെ വാസു മാസ്റ്ററെയും, കുടുംബത്തെയും ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു

> **Lead Summary:** ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ.വാസു മാസ്റ്ററും, ഭാര്യ ശശികല ടീച്ചറും സഞ്ചരിച്ച വാഹനത്തിന് നേരെ ആയുധധാരികളായി എത്തിയ ബി.ജെ.പി. പ്രവർത്തകർ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രതികളെ വിചാരണ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.

## Article Content

ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ.വാസു മാസ്റ്ററും, ഭാര്യ ശശികല ടീച്ചറും സഞ്ചരിച്ച വാഹനത്തിന് നേരെ ആയുധധാരികളായി എത്തിയ ബി.ജെ.പി. പ്രവർത്തകർ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രതികളെ വിചാരണ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.

മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് റൂബി കെ ജോസ് മുമ്പാകെയാണ് കേസ് പരിഗണിച്ചത്. 39 ബി.ജെ.പി. പ്രവർത്തകരാണ് കേസിലെ പ്രതികൾ.

കർഷക സംഘം ജില്ലാ പ്രസിഡണ്ടായിരിക്കെ ഒ.കെ വാസു മാസ്റ്റർ 2015 ജനുവരി ഒന്നിന് രാവിലെ ആറര മണിയോടെ കുടുംബത്തോടൊപ്പം ഗൺമാൻ സനീഷിൻ്റെ അകമ്പടിയോടെ കെ.എൽ. 58 എം. 8116 വാഹനത്തിൽ തൃപ്പങ്ങോട്ടൂരിലെ വീട്ടിൽ നിന്നും യാത്ര ചെയ്‌ത്‌ സെൻട്രൽ പൊയിലൂരിൽ എത്തിയപ്പോഴാണ് വാഹനത്തിന് നേരെ ബോംബെറി ഞ്ഞ് വധിക്കാൻ ശ്രമിച്ചതായി കേസുണ്ടായത്. സഞ്ചരിച്ച വാഹനത്തിനും നാശനഷ്ടം വന്നതായും പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339425/bjp-workers-acquitted-in-case-of-attempted-bomb-attack-on-ok-vasu-master-and-his-family-in-poilur)