---
title: "ധാർമ്മിക വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യമെന്ന്  പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ; ചമ്പാട് താരാ നൂറുൽ ഇസ്ലാം സഭ മഹല്ല് കമ്മിറ്റി ചമ്പാട്ടെ അത്ഭുത ബാലൻ മുഹമ്മദ് സമാനെയും, ടി.പി സുധീഷിനെയും അനുമോദിച്ചു"
english_title: "Panakkad Basheerali Shihab Thangal said that moral education is essential for the times; Chambad Tara Nurul Islam Sabha Mahal Committee congratulated Chambad's miracle boy Muhammad Zaman and T.P. Sudheesh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339355/panakkad-basheerali-shihab-thangal-said-that-moral-education-is-essential-for-the-times-chambad-tara-nurul-islam-sabha-mahal-committee-congratulated-chambads-miracle-boy-muhammad-zaman-and-tp-sudheesh"
published_at: "2026-01-31T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dd097bfa6d_Untitled-6_copy.jpg"
keywords: []
---

# ധാർമ്മിക വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യമെന്ന്  പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ; ചമ്പാട് താരാ നൂറുൽ ഇസ്ലാം സഭ മഹല്ല് കമ്മിറ്റി ചമ്പാട്ടെ അത്ഭുത ബാലൻ മുഹമ്മദ് സമാനെയും, ടി.പി സുധീഷിനെയും അനുമോദിച്ചു

> **Lead Summary:** ചമ്പാട്: ആധുനിക കാലഘട്ടത്തിൽധാർമ്മിക വിദ്യാഭ്യാസം സമൂഹത്തിൻ്റെ നന്മയ്ക്കും വികാസത്തിനും അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ. ചമ്പാട് താര നൂറുൽ ഇസ്ലാം സഭാ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഹ് ലൻ റമദാൻ മജിലിസുനൂറും ചമ്പാട് താര ജംഗ്ഷനിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച മുഹമ്മദ് സമാനും ടി പി സുധീഷിനും നൽകിയ ആദരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ചമ്പാട്: ആധുനിക കാലഘട്ടത്തിൽധാർമ്മിക വിദ്യാഭ്യാസം സമൂഹത്തിൻ്റെ നന്മയ്ക്കും വികാസത്തിനും അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ. ചമ്പാട് താര നൂറുൽ ഇസ്ലാം സഭാ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഹ് ലൻ റമദാൻ മജിലിസുനൂറും ചമ്പാട് താര ജംഗ്ഷനിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച മുഹമ്മദ് സമാനും ടി പി സുധീഷിനും നൽകിയ ആദരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

184- ഓളം രാജ്യങ്ങളുടെ പതാകയും ലോഗോയും കണ്ടാൽ അതേതാണെന്ന് നൊടിയിടയിൽ പറയുകയും വാഹനങ്ങൾ, വിമാനങ്ങൾ, പ്രൊഡക്ടുകൾ എന്നിവയുടെ ലോഗോ കാണിച്ചാൽ നിമിഷങ്ങൾക്കകം മറുപടി പറയുകയും ചെയ്യുന്ന നാസ് വില്ലയിൽ നിയാസ്- തനൂജ ദമ്പതികളുടെ ഭിന്നശേഷിക്കാരനായ മകൻ മുഹമ്മദ് സമാനേയും ജീവകാരുണ്യ പ്രവർത്തകനും കുന്നോത്ത് പറമ്പ് പ്രിയദർശിനി ബ്ലഡ് ഗ്രൂപ്പ് കൂട്ടായ്മയിലെ സജീവ സാന്നിധ്യവും വിലകൂടിയ രേഖകളും പണവും അടങ്ങിയ കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി നൽകി സത്യസന്ധത പുലർത്തിയ ടി പി സുധീഷിനെയുമാണ് ചടങ്ങിൽ ആദരിച്ചത്. ഹാഷിർ മുണ്ടോൾ താര ജംഗ്ഷൻ എന്ന ആളുടേതായിരുന്നു പേഴ്സ്.

മഹല്ല് പ്രസിഡൻ്റ് ഇ അഷ്റഫ് അധ്യക്ഷത വഹിച്ചു. വഖഫ് ബോർഡ് അംഗം അഡ്വ. പി വി സൈനുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് ഖാസി സാദിക്ക് ഫൈസി ഇർഫാനി, ഷംസീർ അൽ അസ്ഹരി ആറളം, മുഹമ്മദ് അഷ്റഫ് മൗലവി, താഹ സൈനി താഴെ ചമ്പാട്, അസീസ് മാസ്റ്റർ പുഴക്കോൾ, ജാഫർ ചമ്പാട്, സി എം റൈസൽ, ആഷിക്ക് പുഴക്കോൾ, ഉമറുൽ ഫാറൂഖ് സൈനി, അഹമ്മദ് മൗലവി, മുഹമ്മദ് മൗലവി എന്നിവർ പ്രസംഗിച്ചു. റഹീം ചമ്പാട് സ്വാഗതവും പി പി

റഫ്നാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339355/panakkad-basheerali-shihab-thangal-said-that-moral-education-is-essential-for-the-times-chambad-tara-nurul-islam-sabha-mahal-committee-congratulated-chambads-miracle-boy-muhammad-zaman-and-tp-sudheesh)