---
title: "ചൊക്ലി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ   പാലിയേറ്റീവ് സംഗമം വേറിട്ട കാഴ്ചയായി  "
english_title: "The palliative meeting organized by Chokli Grama Panchayat was a unique spectacle."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339309/the-palliative-meeting-organized-by-chokli-grama-panchayat-was-a-unique-spectacle"
published_at: "2026-01-31T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dac04776e1_Untitled-4_copy.jpg"
keywords: []
---

# ചൊക്ലി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ   പാലിയേറ്റീവ് സംഗമം വേറിട്ട കാഴ്ചയായി  

> **Lead Summary:** പാത്തിക്കൽ കക്കടവ് ബോട്ട് ജെട്ടി പരിസരത്ത് നടന്ന പാലിയേറ്റിവ് സംഗമമാണ് വേറിട്ട അനുഭവമായത്. നൂറോളം പാലിയേറ്റീവ് രോഗികളും, ബന്ധുക്കളുമടക്കമുള്ളവർ സംഗമത്തിനെത്തി.

## Article Content

പാത്തിക്കൽ കക്കടവ് ബോട്ട് ജെട്ടി പരിസരത്ത് നടന്ന പാലിയേറ്റിവ് സംഗമമാണ് വേറിട്ട അനുഭവമായത്. നൂറോളം പാലിയേറ്റീവ് രോഗികളും, ബന്ധുക്കളുമടക്കമുള്ളവർ സംഗമത്തിനെത്തി.

രോഗാവസ്ഥയുടെ തളർച്ചയിൽ വീടുകളിലെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വന്നവർ ഒത്തുകൂടിയപ്പോൾ അത് വേറിട്ട കാഴ്ചയായി. പുഴയുടെ സൗന്ദര്യം വമിഞ്ഞൊഴുകുന്ന പ്രകൃതി രമണീയമായ കക്കടവിൽ നടന്ന സംഗമം

ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി കെ പ്രദീപൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി കെ മോഹനൻ മാസ്റ്റർ, മിസ്ഹാബ്,

മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഖാലിദ്, അസ്ലം മെഡിനോവ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.നീതു സ്വാഗതവും, പാലിയേറ്റീവ് അംഗം റിജിഷ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് പരിധിയിലെ നൂറോളം പാലിയേറ്റീവ് രോഗികളാണ് ഒത്തുകൂടിയത്.

പാലിയേറ്റീവ് രോഗികളുടെയും നാട്ടുകാരുടെയും, ജീവനക്കാരുടെയും നേതൃത്വത്തിൽ

കലാപരിപാടികൾ നടന്നു. സംഗമത്തിനെത്തിയവർക്ക് ഭക്ഷണവുമൊരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339309/the-palliative-meeting-organized-by-chokli-grama-panchayat-was-a-unique-spectacle)