---
title: "രാജ്യം ഭരിക്കുന്നത് ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുന്നവരെന്ന് മുൻ എം.പി പി.കെ ശ്രീമതി ടീച്ചർ ; പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണഘടനക്കൊരു ചിത്രാഖ്യാനം പരിപാടി  സംഘടിപ്പിച്ചു."
english_title: "Former MP PK Sreemathi Teacher said that the country is being ruled by those who reject the Indian Constitution; Panur Block Panchayat organized a pictorial program on the Constitution."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339308/former-mp-pk-sreemathi-teacher-said-that-the-country-is-being-ruled-by-those-who-reject-the-indian-constitution-panur-block-panchayat-organized-a-pictorial-program-on-the-constitution"
published_at: "2026-01-31T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dab7dc06d7_Untitled-3_copy.jpg"
keywords: []
---

# രാജ്യം ഭരിക്കുന്നത് ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുന്നവരെന്ന് മുൻ എം.പി പി.കെ ശ്രീമതി ടീച്ചർ ; പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണഘടനക്കൊരു ചിത്രാഖ്യാനം പരിപാടി  സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ: ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് മുൻ എംപി പി.കെ ശ്രീമതി ടീച്ചർ. പാനൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഭരണഘടനക്കൊരു ചിത്രാഖ്യാനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചർ. 25 ഓളം ചിത്രകാരന്മാർ പരിപാടിയിൽ പങ്കെടുത്തു.

## Article Content

പാനൂർ: ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് മുൻ എംപി പി.കെ ശ്രീമതി ടീച്ചർ. പാനൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഭരണഘടനക്കൊരു ചിത്രാഖ്യാനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചർ. 25 ഓളം ചിത്രകാരന്മാർ പരിപാടിയിൽ പങ്കെടുത്തു.

ലോകത്തെ ഏറ്റവും ശക്തമായ ഭരണഘടനയാണ് ഇന്ത്യയിലേത്. എല്ലാവരും ഭരണഘടനയെ ബഹുമാനിക്കുമ്പോൾ ഭരണഘടനയെ തള്ളി പറയുകയാണ് കേന്ദ്ര ഭരണാധികാരികൾ. മൂന്നിൽ രണ്ട് ഭൂരിപക്ഷം എൻ ഡി എക്ക് ലഭിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ നിലനിൽപ്പ് കൂടുതൽ ആശങ്കയിലാകുമാരുന്നുവെന്നും പി.കെ ശ്രീമതി ടീച്ചർ പറഞ്ഞു.

പ്രസംഗിച്ചാൽ കേസെടുക്കുന്ന സ്ഥിതിവിശേഷത്തിൽ ആശയങ്ങൾ അവതരിപ്പിക്കാൻ മറ്റ് മാധ്യമങ്ങൾ വേണം. പ്രസംഗിച്ചിട്ടൊ , സംവാദം നടത്തിയിട്ടൊ കാര്യമില്ല. ആശയങ്ങൾ ചിത്രങ്ങളായി മാറുമ്പോൾ ആ ആശയം വർഷങ്ങളോളം നിലനിൽക്കും. അതു കൊണ്ട് തന്നെ ഭരണഘടനക്കൊരു ചിത്രാഖ്യാനം എന്ന പരിപാടി വേറിട്ട ആശയമാണെന്നും പി.കെ ശ്രീമതി ടീച്ചർ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പ്രസീത അധ്യക്ഷയായി. പി. ഹരീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.സുധീഷ്, ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് എൻ.അനൂപ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ഡയറക്ടർ പൊന്ന്യം ചന്ദ്രൻ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഡി തോമസ് നന്ദിയും പറഞ്ഞു.രാഷ്ട്രപിതാവ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത്, ചൊക്ലി, കതിരൂർ, മൊകേരി, പന്ന്യന്നൂർ പഞ്ചായത്തുകളുടെ സഹകരണ ത്തോടെയാണ് 'ഭരണഘടന ചിത്രാഖ്യാനം നടത്തിയത്. കണ്ണൂർ, കാസർഗോഡ് കോഴിക്കോട് ജില്ലകളിലെ 25 ഓളം ചിത്രകാരന്മാർ പങ്കെടുത്ത ചിത്രാഖ്യാനം ഇന്ത്യൻ ഭരണഘടനയുടെ മൂല്യവും, ഗാന്ധിജിയുടെ രക്ത സാക്ഷിത്വവും ഒരേ സമയം പ്രതിധ്വനിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണഘടനാ സാക്ഷരതാ പരി പാടിക്കും തുടക്കമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339308/former-mp-pk-sreemathi-teacher-said-that-the-country-is-being-ruled-by-those-who-reject-the-indian-constitution-panur-block-panchayat-organized-a-pictorial-program-on-the-constitution)