---
title: "സ്വകാര്യ ബസിടിച്ച്  റോഡിലൂടെ നടന്നുപോയ എട്ട് വയസുകാരന് ദാരുണാന്ത്യം, കേസ്"
english_title: "Eight-year-old boy dies after being hit by private bus, case filed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339270/eight-year-old-boy-dies-after-being-hit-by-private-bus-case-filed"
published_at: "2026-01-31T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697d8843dfcd0_download.jfif"
keywords: []
---

# സ്വകാര്യ ബസിടിച്ച്  റോഡിലൂടെ നടന്നുപോയ എട്ട് വയസുകാരന് ദാരുണാന്ത്യം, കേസ്

> **Lead Summary:** സ്വകാര്യ ബസിടിച്ച് അപകടം . എട്ട് വയസുകാരന് ദാരുണാന്ത്യം .ചെല്ലാനത്ത് നോർത്ത് ചെല്ലാനം മറുവക്കാട് കാളിപ്പറമ്പിൽ എനോയ് ജൂഡാണ് മരിച്ചത്.

## Article Content

സ്വകാര്യ ബസിടിച്ച് അപകടം . എട്ട് വയസുകാരന് ദാരുണാന്ത്യം .ചെല്ലാനത്ത് നോർത്ത് ചെല്ലാനം മറുവക്കാട് കാളിപ്പറമ്പിൽ എനോയ് ജൂഡാണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. സ്‌കൂട്ടറിനെ മറികടന്നുപോയ ബസ് റോഡിലൂടെ നടന്നുപോയ കുട്ടിയെ ഇടിച്ചെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. മരിച്ച കുട്ടിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339270/eight-year-old-boy-dies-after-being-hit-by-private-bus-case-filed)