---
title: "'തട്ടാനെ കാണിച്ച് ഇത് പോലെയൊന്ന് പണിയണം' ; കണ്ണൂരിൽ വയോധികനെ കബളിപ്പിച്ച് മോതിരം കവർന്ന് 'മുങ്ങിയ' പ്രതി പിടിയിൽ"
english_title: "'We should build something like this by showing it to the builder'; Accused arrested for 'drowning' after deceiving elderly man and stealing his ring in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339099/we-should-build-something-like-this-by-showing-it-to-the-builder-accused-arrested-for-drowning-after-deceiving-elderly-man-and-stealing-his-ring-in-kannur"
published_at: "2026-01-30T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c5991dbb2b_697c3fc3a0abe_arrest_(1).jpg"
keywords: []
---

# 'തട്ടാനെ കാണിച്ച് ഇത് പോലെയൊന്ന് പണിയണം' ; കണ്ണൂരിൽ വയോധികനെ കബളിപ്പിച്ച് മോതിരം കവർന്ന് 'മുങ്ങിയ' പ്രതി പിടിയിൽ

> **Lead Summary:** (www.panoornews.in0തളിപ്പറമ്പ് ബസ്സ്റ്റാൻഡ് പരിസരത്ത് വയോധികൻ്റെ കൈയ്യിൽ നിന്നും അരപ്പവൻ സ്വർണമോതിരം കവർന്ന സംഭവത്തിലെ പ്രതി പിടിയിൽ. വളപട്ടണം സ്വദേശി മുഹമ്മദ് താഹയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ​യ്യാ​വൂ​ർ കാ​ട്ടി​ക്ക​ണ്ടം സ്വദേശി നാ​രാ​യ​ണൻ്റെ മോതിരമാണ് പ്രതി തട്ടിയെടുത്തത്.

## Article Content

(www.panoornews.in0തളിപ്പറമ്പ് ബസ്സ്റ്റാൻഡ് പരിസരത്ത് വയോധികൻ്റെ കൈയ്യിൽ നിന്നും അരപ്പവൻ സ്വർണമോതിരം കവർന്ന സംഭവത്തിലെ പ്രതി പിടിയിൽ. വളപട്ടണം സ്വദേശി മുഹമ്മദ് താഹയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ​യ്യാ​വൂ​ർ കാ​ട്ടി​ക്ക​ണ്ടം സ്വദേശി നാ​രാ​യ​ണൻ്റെ മോതിരമാണ് പ്രതി തട്ടിയെടുത്തത്.

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി ഏ​ഴി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പ​യ്യാ​വൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ക​ട​യ​ക്കു മു​ന്നി​ൽ നി​ന്ന് നാ​രാ​യ​ണ​നെ പ​രി​ച​യ​പ്പെ​ട്ട പ്ര​തി ത​ളി​പ്പ​റ​മ്പി​ലേ​ക്ക് യാ​ത്ര​യ്ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് യാ​ത്ര​യ്ക്കി​ടെ നാ​രാ​യ​ണ​ന്‍റെ കൈ​യി​ലെ മോ​തി​രം നോ​ക്കി ഇ​തു പോ​ലൊ​ന്ന് ത​നി​ക്കും പ​ണി​യ​ണ​മെ​ന്ന് പ​റ​ഞ്ഞ് ഊ​രി വാ​ങ്ങി നോ​ക്കി​യ ശേ​ഷം തി​രി​ച്ചു കൊ​ടു​ത്തു.

ഇ​രു​വ​രും ത​ളി​പ്പ​റ​മ്പി​ലെ​ത്തി​യ​പ്പോ​ൾ മോ​തി​രം പ​ണി​യാ​ൻ ത​ട്ടാ​നെ കാ​ണി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് നാ​രാ​യ​ണ​നി​ൽ നി​ന്നും മോ​തി​രം വാ​ങ്ങി​യ ശേ​ഷമാണ് പ്രതി കടന്ന് കളഞ്ഞത്. ​വയോ​ധി​ക​രെ പ​രി​ച​യ​പ്പെ​ട്ട് സ​മാ​ന​രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339099/we-should-build-something-like-this-by-showing-it-to-the-builder-accused-arrested-for-drowning-after-deceiving-elderly-man-and-stealing-his-ring-in-kannur)