---
title: "കണ്ണൂരിൽ  പ്ലൈവുഡ് കമ്പിനിയിലെ തീപ്പിടുത്തം തലശേരിയിലേതിന് സമാനം  ; നഷ്ടം രണ്ട് കോടി കവിയും"
english_title: "Fire at plywood factory in Kannur similar to Thalassery; Losses exceed two crores"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339034/fire-at-plywood-factory-in-kannur-similar-to-thalassery-losses-exceed-two-crores"
published_at: "2026-01-30T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c1ed4b78ab_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ  പ്ലൈവുഡ് കമ്പിനിയിലെ തീപ്പിടുത്തം തലശേരിയിലേതിന് സമാനം  ; നഷ്ടം രണ്ട് കോടി കവിയും

> **Lead Summary:** പുതിയതെരു ചിറക്കൽ കീരിയാട് സെഞ്ച്വറി പ്ലൈവുഡ്സിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഏതാണ്ട് 2 കോടിയോളം നഷ്ടം കണക്കാക്കുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത് കണ്ണൂരിൽ നിന്നുള്ള മൂന്ന് യൂണിറ്റും, തലശ്ശേരിയിൽ നിന്നും തളിപ്പറമ്പിൽ നിന്നുമുള്ള രണ്ട് യൂണിറ്റും ഉൾപ്പെടെ ഇന്ന് രാവിലെ 11 മണി വരെ നിരന്തരം പരിശ്രമിച്ചിട്ടാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. റീജിനൽ ഫയർ ഓഫീസർ പി. രഞ്ജിത്ത്, കണ്ണൂർ സ്റ്റേഷൻ ഓഫീസർ പി. പവിത്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള 40 ഓളം സേനാംഗങ്ങൾ ഇന്ന് ഉച്ചക്കും തീയണക്കൽ പ്രവൃത്തി നടത്തി.

## Article Content

പുതിയതെരു ചിറക്കൽ കീരിയാട് സെഞ്ച്വറി പ്ലൈവുഡ്സിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഏതാണ്ട് 2 കോടിയോളം നഷ്ടം കണക്കാക്കുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത് കണ്ണൂരിൽ നിന്നുള്ള മൂന്ന് യൂണിറ്റും, തലശ്ശേരിയിൽ നിന്നും തളിപ്പറമ്പിൽ നിന്നുമുള്ള രണ്ട് യൂണിറ്റും ഉൾപ്പെടെ ഇന്ന് രാവിലെ 11 മണി വരെ നിരന്തരം പരിശ്രമിച്ചിട്ടാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. റീജിനൽ ഫയർ ഓഫീസർ പി. രഞ്ജിത്ത്, കണ്ണൂർ സ്റ്റേഷൻ ഓഫീസർ പി. പവിത്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള 40 ഓളം സേനാംഗങ്ങൾ ഇന്ന് ഉച്ചക്കും തീയണക്കൽ പ്രവൃത്തി നടത്തി.

ദേശീയപാതക്കുവേണ്ടി വളപട്ടണത്ത് പണിയുന്ന പുതിയ പാലത്തിന് സമീപമാണ് ഫാക്‌ടറി. വളപട്ടണം സ്വദേശി കെ. എസ്. അബ്‌ദുൾ സത്താറിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. ഇന്നലെ

രാത്രി ഫാക്‌ടറിയിൽ ജോലിയുണ്ടായിരുന്നില്ല. ഇതിന് സമീപത്തുതന്നെയാണ് തൊഴിലാളികൾ താമസിക്കുന്നത്. അവരുടെ ശ്രദ്ധയിലാണ് തീപ്പിടിത്തം ആദ്യം പെട്ടത്. ഉടൻ ഉടമയെയും, പരിസര വാസികളെയും അറിയിക്കുകയായിരുന്നു.

ബോയിലർ, ഡയർ, ഫീലിംഗ് മിഷ്യനുകൾ കത്തിനശിച്ചു. പ്ലൈവുഡും വിന്നീറും കത്തിച്ചാമ്പ ലായവയിൽ ഉൾപ്പെടും. ഷെഡിൻ്റെ മേൽക്കൂരയും പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സിൻ്റെ ഏഴ് വാഹനങ്ങൾ സ്ഥലത്തെത്തിയിരുന്നു. വളപട്ടണം പുഴയിൽ നിന്ന് വെള്ളം ശേഖരിച്ചാണ് തീയണക്കാൻ ഉപയോഗിച്ചത്. തീ ഏകദേശം നിയന്ത്രണവിധേയമായതോടെ മുന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഫാക്ട‌റിയിലെ സാധനങ്ങൾ വലിച്ച് നീക്കം ചെയ്‌താണ് ഫയർഫോഴ്‌സ് തീയണക്കൽ പൂർത്തിയാക്കിയത്. തലശേരി കണ്ടിക്കലിൽ ആഴ്ച്ചകൾക്ക് മുന്നേ നടന്ന തീപ്പിടുത്തതിന് സമാനമായിരുന്നു ഇവിടെയും. രണ്ടിടത്തും ഫയർഫോഴ്സിന് കൈ - മെയ് മറന്ന് പ്രവർത്തിക്കേണ്ടി വന്നു. ഒന്നര ദിവസമെടുത്താണ് തലശേരിയിൽ തീ നിയന്ത്രണ വിധേയമാക്കിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339034/fire-at-plywood-factory-in-kannur-similar-to-thalassery-losses-exceed-two-crores)