---
title: "മാഹി ബൈപ്പാസിൽ അഴിയൂരിൽ  ഓടിക്കൊണ്ടിരിക്കെ  ചെങ്കല്ല്  കയറ്റി പോകുകയായിരുന്ന മിനിലോറിക്ക് തീപ്പിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്   "
english_title: "A mini-lorry carrying red stone caught fire while driving on the Mahi bypass at Azhiyur; the driver barely escaped unhurt."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/338893/a-mini-lorry-carrying-red-stone-caught-fire-while-driving-on-the-mahi-bypass-at-azhiyur-the-driver-barely-escaped-unhurt"
published_at: "2026-01-29T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b066c52286_Untitled-2_copy.jpg"
keywords: []
---

# മാഹി ബൈപ്പാസിൽ അഴിയൂരിൽ  ഓടിക്കൊണ്ടിരിക്കെ  ചെങ്കല്ല്  കയറ്റി പോകുകയായിരുന്ന മിനിലോറിക്ക് തീപ്പിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്   

> **Lead Summary:** മാഹി:മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് പാതയിൽ ചെങ്കല്ല് കയറ്റി പോകുകയായിരുന്ന മിനി ലോറിക്ക് തീപ്പിടിച്ചു. തലശ്ശേരി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി അഴിയൂരിലെത്തിയപ്പോഴാണ് എഞ്ചിൻ കാബിനിൽ നിന്ന് പുക ഉയരുന്നത് ഡൈവറുടെ ശ്രദ്ധയിൽ പെട്ടത്.

## Article Content

മാഹി:മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് പാതയിൽ ചെങ്കല്ല് കയറ്റി പോകുകയായിരുന്ന മിനി ലോറിക്ക് തീപ്പിടിച്ചു. തലശ്ശേരി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി അഴിയൂരിലെത്തിയപ്പോഴാണ് എഞ്ചിൻ കാബിനിൽ നിന്ന് പുക ഉയരുന്നത് ഡൈവറുടെ ശ്രദ്ധയിൽ പെട്ടത്.

ഡ്രൈവർ സംഭവ സ്ഥലത്ത് തന്നെ ലോറി നിർത്തി ചാടി ഇറങ്ങിയതിനാൽ അപകടത്തിൽപ്പെട്ടില്ല. മാഹി അഗ്നിശമന സേനയെ വിവരമറിയച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ രതീഷ് കുമാറിൻ്റെ നേതൃത്വത്തിലെത്തിയ ഫയർ ഫോഴ്സ് സംഘം തീ ആളിപ്പടരുന്നതിന് മുൻപെ നിയന്ത്രണ വിധേയമാക്കി.

വടകരയിൽ നിന്നും അഗ്നിശമന സേനയുടെ രണ്ട് യുനിറ്റും എത്തിയിരുന്നു. അപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു.ലോറിയുടെ എഞ്ചിൻ കാബിൻ പൂർണ്ണമായും കത്തിയ നിലയിലായി. പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കത്തിയ ലോറിയിലെ കല്ല് മറ്റൊരു ലോറിയിൽ കയറ്റി ഗതാഗതം സുഗമമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/338893/a-mini-lorry-carrying-red-stone-caught-fire-while-driving-on-the-mahi-bypass-at-azhiyur-the-driver-barely-escaped-unhurt)