---
title: "കണ്ണൂർ ഭാഗത്തേക്ക് ഹാഷിഷ് ഓയിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ ; എക്സൈസിൻ്റെ പിടിയിലായത് തൃശ്ശൂർ സ്വദേശി"
english_title: "The leader of the gang transporting hashish oil to Kannur area has been arrested; a Thrissur native was caught by excise"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/338892/the-leader-of-the-gang-transporting-hashish-oil-to-kannur-area-has-been-arrested-a-thrissur-native-was-caught-by-excise"
published_at: "2026-01-29T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b03dbaa782_697a30ba4cd7b_news-card.jpg"
keywords: []
---

# കണ്ണൂർ ഭാഗത്തേക്ക് ഹാഷിഷ് ഓയിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ ; എക്സൈസിൻ്റെ പിടിയിലായത് തൃശ്ശൂർ സ്വദേശി

> **Lead Summary:** എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ അഷ്‌റഫ്‌ കെ യുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൌൺ ബസ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ 500 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി നിജിൽ സി എസ് എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളയ ഗണേഷ് ബാബു പി വി ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതിയെ കണ്ടുപിടിക്കുന്നതിനു കേരള ATS ഇന്റെ സഹായം ലഭിച്ചിരുന്നു.

## Article Content

എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ അഷ്‌റഫ്‌ കെ യുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൌൺ ബസ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ 500 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി നിജിൽ സി എസ് എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളയ ഗണേഷ് ബാബു പി വി ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതിയെ കണ്ടുപിടിക്കുന്നതിനു കേരള ATS ഇന്റെ സഹായം ലഭിച്ചിരുന്നു.

കണ്ണൂർ ഭാഗത്തേക്ക് മൊത്തമായും ഹാഷിഷ് ഓയിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി.പ്രതിയെ കണ്ടു പിടിക്കുന്നതിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, പി,അനിൽകുമാർ പി കെ,പ്രമോദ് പി, അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ഉമേഷ്‌ കെ, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, സുജേഷ് എം വി സായൂജ് വി കെ, സനൽ, വുമൺ സിവിൽ എക്‌സൈസ് ഓഫിസർ സീമ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/338892/the-leader-of-the-gang-transporting-hashish-oil-to-kannur-area-has-been-arrested-a-thrissur-native-was-caught-by-excise)