---
title: "ന്നാലും തങ്കമേ..! ; ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണ്ണം, ഇന്ന് കൂടിയത് 8,640 രൂപ, @ 1,31,000"
english_title: "But oh my..! ; Gold at its highest price in history, today it increased by Rs 8,640, @ 1,31,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/338874/but-oh-my-gold-at-its-highest-price-in-history-today-it-increased-by-rs-8640-131000"
published_at: "2026-01-29T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697afcd2a790f_download_(3).jfif"
keywords: []
---

# ന്നാലും തങ്കമേ..! ; ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണ്ണം, ഇന്ന് കൂടിയത് 8,640 രൂപ, @ 1,31,000

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ വില ചരിത്രത്തിലാദ്യമായി 1,31,000 കടന്നു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ വില ചരിത്രത്തിലാദ്യമായി 1,31,000 കടന്നു.

ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,31,160 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,60,000 രൂപയ്ക്ക് മുകളിൽ നൽകണം

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 16395 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 13465 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 10485 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 6755 രൂപ. വെള്ളിയുടെ വില റെക്കോർഡിലാണ്, ഇന്ന് ഒരു ​ഗ്രാം വെള്ളിയുടെ വില 400 രൂപ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/338874/but-oh-my-gold-at-its-highest-price-in-history-today-it-increased-by-rs-8640-131000)