---
title: "അയൽവാസിയായ 26കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ  വെറുതെ വിട്ട് തലശേരി ജില്ലാ സെഷൻസ് കോടതി"
english_title: "Thalassery District Sessions Court acquits accused in stabbing death of 26-year-old neighbor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/338812/thalassery-district-sessions-court-acquits-accused-in-stabbing-death-of-26-year-old-neighbor"
published_at: "2026-01-29T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ac6bf07f44_images.jfif"
keywords: []
---

# അയൽവാസിയായ 26കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ  വെറുതെ വിട്ട് തലശേരി ജില്ലാ സെഷൻസ് കോടതി

> **Lead Summary:** പടിയൂർ ആര്യാങ്കോട്ട് നഗറിലെ 26 കാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടയച്ചു. രാധ, സുകുമാരൻ ദമ്പതികളുടെ മകൻ വിഷ്‌ണു വാണ് നെഞ്ചിൽ കുത്തേറ്റ് മരിച്ചത്. ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസ്സാർ അഹമ്മദ് മുമ്പാകെ പരിഗണിച്ച കേസാണിത്. വിഷ്ണുവിൻ്റെ അയൽവാസി വെട്ടിക്കൽ വി.ഡി. പാപ്പച്ചനെ യാണ് വെറുതെ വിട്ടത്.

## Article Content

പടിയൂർ ആര്യാങ്കോട്ട് നഗറിലെ 26 കാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടയച്ചു. രാധ, സുകുമാരൻ ദമ്പതികളുടെ മകൻ വിഷ്‌ണു വാണ് നെഞ്ചിൽ കുത്തേറ്റ് മരിച്ചത്. ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസ്സാർ അഹമ്മദ് മുമ്പാകെ പരിഗണിച്ച കേസാണിത്. വിഷ്ണുവിൻ്റെ അയൽവാസി വെട്ടിക്കൽ വി.ഡി. പാപ്പച്ചനെ യാണ് വെറുതെ വിട്ടത്.

2022 ഡിസംമ്പർ 29ന് വൈകീട്ടാണ് കേസിനാസ്‌പദ മായ സംഭവം. വിഷ്ണു‌വിൻ്റെ അമ്മ രാധയുടെ പരാതി പ്രകാരമാണ് പോലീസ് കേസ്. ഫോറൻസിക് സർജ്ജൻ ഡോ. സരിത, ഡോ.നൈനാൻ പോൾ, പോലീസ് ഓഫീസർമാരായ എ.സി.പി. സജേഷ് വാഴാളപ്പിൽ, ഷിജു എം.വി, സജിത്ത്‌കുമാർ, പ്രശാന്തൻ, സുജിത്ത് കെ.ബി, ഗിരീഷ്, വി. പ്രകാശൻ, ഷിനോജ്, കമലാക്ഷി, പവിത്രൻ, തഹസിൽദാർ പ്രകാശൻ സി.പി. പഞ്ചായത്ത് സിക്രട്ടറി സുരേഷ് ബാബു, വില്ലേജ് ഓഫീസർ പുരുഷോത്തമൻ, എം.വി. സയൻ്റിഫിക് അശ്വതി ബെന്നി, തുളസീധരൻ, അരുൺ കൃഷ്ണൻ, അമൃത, ലക്ഷ്മ‌ി, അരുണിമ, രമണി, മധു തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രതിക്ക് വേണ്ടി സൗജന്യ നിയമസഹായ പദ്ധതിയുടെ ഭാഗമായി ചീഫ് ലീഗൽ ഐഡ് ഡിഫൻസ് കൗൺസിൽ അഡ്വ. ടി.പി.സജീവനാണ് ഹാജരായത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/338812/thalassery-district-sessions-court-acquits-accused-in-stabbing-death-of-26-year-old-neighbor)