---
title: "മനേക്കര കുനിയാമ്പ്രത്ത് തിറമഹോത്സവത്തിന് 31ന് തുടക്കമാകും"
english_title: "Manekkara Kuniyampratha Thirama festival to begin on 31st"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/338465/manekkara-kuniyampratha-thirama-festival-to-begin-on-31st"
published_at: "2026-01-27T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6978509df32da_Untitled-1_copy.jpg"
keywords: []
---

# മനേക്കര കുനിയാമ്പ്രത്ത് തിറമഹോത്സവത്തിന് 31ന് തുടക്കമാകും

> **Lead Summary:** മനേക്കര: മനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്ര തിറമഹോത്സവം ജനുവരി 31 ഫിബ്രവരി 1, 2,3 തീയതികളിൽ നടക്കും.

## Article Content

മനേക്കര: മനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്ര തിറമഹോത്സവം ജനുവരി 31 ഫിബ്രവരി 1, 2,3 തീയതികളിൽ നടക്കും.

ജനുവരി 31ന് ശനിയാഴ്ച ദേശവാസികളുടെ കലാപരിപാടി 'നാട്ടരങ്ങ്'.ഫിബ്രവരി 1ന് പുനഃപ്രതിഷ്ഠാ വാർഷികം- ക്ഷേത്രം തന്ത്രിയും മുൻശമ്പരിമല മേൽശാന്തിയുമായ ബ്രഹ്മശ്രീ തന്ത്രരത്നം കൊട്ടാരം ജയരാമൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. തുടർന്ന് രാത്രി 7 മണിക്ക് കുനിയാമ്പ്രം ഫെസ്റ്റ് 2k26.

2-ാംതിയതി തിങ്കളാഴ്ച വെള്ളാട്ടവും 3-ാം തീയതി ചൊവ്വാഴ്ച തിറമഹോത്സവവും നടക്കും.. ഫിബ്രവരി 1,2,3 തീയതികളിൽ അന്നദാനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/338465/manekkara-kuniyampratha-thirama-festival-to-begin-on-31st)