---
title: "നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയിലായി"
english_title: "Two arrested with banned tobacco products"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/338320/two-arrested-with-banned-tobacco-products"
published_at: "2026-01-26T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697720b2d57bb_police.1697912334.jpg"
keywords: []
---

# നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയിലായി

> **Lead Summary:** നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍.പൂവത്തെ പൂക്കോത്ത് കിയക്കന്‍ വളപ്പില്‍ വീട്ടില്‍ പി.കെ.വി.മുസ്തഫയെ യാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ ഇന്നലെ ഉച്ചക്ക് 1.10 ന് എളമ്പേരം പാറയില്‍ വെച്ച് പിടികൂടിയത്.10 പേക്കറ്റ് കൂള്‍ലിപ് ഫില്‍റ്റര്‍ ടുബാക്കോ, 6 പേക്കറ്റ് ഹാന്‍സും പിടിച്ചെടുത്തു.

## Article Content

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍.പൂവത്തെ പൂക്കോത്ത് കിയക്കന്‍ വളപ്പില്‍ വീട്ടില്‍ പി.കെ.വി.മുസ്തഫയെ യാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ ഇന്നലെ ഉച്ചക്ക് 1.10 ന് എളമ്പേരം പാറയില്‍ വെച്ച് പിടികൂടിയത്.10 പേക്കറ്റ് കൂള്‍ലിപ് ഫില്‍റ്റര്‍ ടുബാക്കോ, 6 പേക്കറ്റ് ഹാന്‍സും പിടിച്ചെടുത്തു.

എളമ്പേരം പാറ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം വെച്ച് തളിപ്പറമ്പ് കായക്കൂല്‍ റോഡിലെ അബ്ദുള്‍ റഹ്മാന്‍ കുട്ടിപ്പൊയില്‍(58)നെ 6 പാക്കറ്റ് കൂള്‍ലിപ്, ഒന്‍പത് പാക്കറ്റ് ഹാന്‍സ് എന്നിവ സഹിതം പിടികൂടി.

എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരും പോലീസ്സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/338320/two-arrested-with-banned-tobacco-products)