---
title: "കൂത്തുപറമ്പിൽ   ബോംബ് ശേഖരവും, നിർമ്മാണ സാമഗ്രികളും  കണ്ടെത്തി ; അന്വേഷണം"
english_title: "Bomb cache and construction materials found in Koothuparamba; investigation underway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337193/bomb-cache-and-construction-materials-found-in-koothuparamba-investigation-underway"
published_at: "2026-01-20T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696eeeeb2f8df_696e5f799b9c0_kannurr.jpg"
keywords: []
---

# കൂത്തുപറമ്പിൽ   ബോംബ് ശേഖരവും, നിർമ്മാണ സാമഗ്രികളും  കണ്ടെത്തി ; അന്വേഷണം

> **Lead Summary:** കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം കണ്ടെത്തി. കൂത്തുപറമ്പ് കരേറ്റയിലാണ് ബോംബ് ശേഖരവും ബോംബ് നിർമ്മാണ സാമഗ്രികളും കണ്ടെത്തിയത്.

## Article Content

കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം കണ്ടെത്തി. കൂത്തുപറമ്പ് കരേറ്റയിലാണ് ബോംബ് ശേഖരവും ബോംബ് നിർമ്മാണ സാമഗ്രികളും കണ്ടെത്തിയത്.

12 കിലോ വെടിമരുന്ന്, 5 കിലോ സൾഫർ, ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ കണ്ടൈനറുകൾ, ഐസ്ക്രീം കണ്ടെയ്നറുകൾ, എന്നിവ കണ്ടെടുത്തു. കണ്ടെടുത്ത 9 നാടൻ ബോംബുകൾ പഴകി ദ്രവിച്ച നിലയിലാണ്. സ്ഫോടകവസ്തുക്കൾ കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337193/bomb-cache-and-construction-materials-found-in-koothuparamba-investigation-underway)