---
title: "പാലത്തായി യു.പി സ്കൂൾ പ്രധാനധ്യാപകൻ പി.ബിജോയ് ഇനി ഓർമ്മ ;  വിശ്വസിക്കാനാകാതെ അധ്യാപകരും, വിദ്യാർത്ഥികളും, നാളെ രാവിലെ 10 മുതൽ  സ്കൂളിൽ പൊതുദർശനം"
english_title: "Palathai UP School Principal P. Bejoy is no more; Teachers and students, unable to believe it, will hold a public viewing at the school from 10 am tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337182/palathai-up-school-principal-p-bejoy-is-no-more-teachers-and-students-unable-to-believe-it-will-hold-a-public-viewing-at-the-school-from-10-am-tomorrow"
published_at: "2026-01-19T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696e6d00d9256_Untitled-2_copy.jpg"
keywords: []
---

# പാലത്തായി യു.പി സ്കൂൾ പ്രധാനധ്യാപകൻ പി.ബിജോയ് ഇനി ഓർമ്മ ;  വിശ്വസിക്കാനാകാതെ അധ്യാപകരും, വിദ്യാർത്ഥികളും, നാളെ രാവിലെ 10 മുതൽ  സ്കൂളിൽ പൊതുദർശനം

> **Lead Summary:** പാലത്തായി: പാലത്തായി യു. പി. സ്കൂൾ പ്രധാനാധ്യാപകൻ പി. ബിജോയുടെ ആകസ്മിക വേർപാട് പാനൂരിനാകെ നൊമ്പരമായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സാംസ്ക്കാരികവിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.പാഠപുസ്തക കമ്മറ്റി അംഗം, ഹിന്ദി സംസ്ഥാന റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

പാലത്തായി: പാലത്തായി യു. പി. സ്കൂൾ പ്രധാനാധ്യാപകൻ പി. ബിജോയുടെ ആകസ്മിക വേർപാട് പാനൂരിനാകെ നൊമ്പരമായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സാംസ്ക്കാരികവിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.പാഠപുസ്തക കമ്മറ്റി അംഗം, ഹിന്ദി സംസ്ഥാന റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കെ.പി.എസ്.ടി എ കണ്ണൂർ ജില്ലാ ജോയന്റ് സെക്രട്ടറിയാണ്.ഇന്ത്യൻ നാഷണൽകോൺഗ്രസ്സ് പാനൂർ മണ്ഡലം സെക്രട്ടറിയാണ്.

നഗരസഭ മുൻ വൈസ് ചെയർമാൻ എം. കെ.പത്മനാഭൻ മാസ്റ്റരുടെയും, പാലത്തായി യു.പി.സ്ക്കൂൾ റിട്ട അധ്യാപിക എം. പി. തങ്കത്തിൻ്റേയും മകനാണ്. പാലത്തായി യു.പി സ്കൂൾ അധ്യാപിക ഷമീനയാണ് ഭാര്യ. അഞ്ജസ് ജോയി (വിദ്യാർത്ഥി കുസാറ്റ് ), അൻവിദ വിദ്യാർത്ഥി (രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി ) എന്നിവർ മക്കളാണ്. സഹോദരങ്ങൾ ശ്രേയ (അസി.പ്രൊഫസർ എസ്.എൻ കോളജ് കണ്ണൂർ), പരേതനായ ബിജിത്ത്.

രാവിലെ 10 മണി മുതൽ 11 വരെ പാലത്തായി യു.പി.സ്ക്കൂളിൽ പൊതു ദർശനത്തിന് ശേഷം വൈകീട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ സംസ്കാരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337182/palathai-up-school-principal-p-bejoy-is-no-more-teachers-and-students-unable-to-believe-it-will-hold-a-public-viewing-at-the-school-from-10-am-tomorrow)