---
title: "ചുണ്ടങ്ങാപൊയിൽ യംഗ്സ്റ്റാർ സാംസ്കാരിക വേദിയിൽ  ഞായറാഴ്ച സൗജന്യ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ്"
english_title: "Free eye check-up - cataract surgery screening camp on Sunday at Chundangapoyil Youngstar Cultural Venue"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/336598/free-eye-check-up-cataract-surgery-screening-camp-on-sunday-at-chundangapoyil-youngstar-cultural-venue"
published_at: "2026-01-16T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969ca26b77af_Untitled-1_copy.jpg"
keywords: []
---

# ചുണ്ടങ്ങാപൊയിൽ യംഗ്സ്റ്റാർ സാംസ്കാരിക വേദിയിൽ  ഞായറാഴ്ച സൗജന്യ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ്

> **Lead Summary:** തലശ്ശേരി: തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയവും 18ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ 12.30 വരെ ചുണ്ടങ്ങാപ്പൊയിൽ യംഗ്സ്റ്റാർ സാംസ്‌കാരിക വേദിയിൽ വെച്ച് നടക്കും. രാവിലെ 9 മണിക്ക് ക്യാമ്പിൻ്റെ ഉദ്ഘാടനം കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. സുജയ നിർവഹിക്കും.

## Article Content

തലശ്ശേരി: തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയവും 18ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ 12.30 വരെ ചുണ്ടങ്ങാപ്പൊയിൽ യംഗ്സ്റ്റാർ സാംസ്‌കാരിക വേദിയിൽ വെച്ച് നടക്കും. രാവിലെ 9 മണിക്ക് ക്യാമ്പിൻ്റെ ഉദ്ഘാടനം കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. സുജയ നിർവഹിക്കും.

എ.കെ. ഷിജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ നിന്ന് ബി എ ഹിന്ദി പരീക്ഷയിൽ സ്വർണ്ണ മെഡലോടെ ഒന്നാം റാങ്ക് നേടിയ ടി. അനശ്വര, അവയവദാനം നടത്തിയ വൃക്കദാതാവ് സി. അജയകുമാർ, കേരളോത്സവ മത്സര വിജയികൾ എന്നിവരെ ആദരിക്കും.

കേമ്പിൽ പരിശോധന നടത്തിയവരിൽ തിമിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രി - പൊന്ന്യം മൂന്നാം മൈലിൽ വെച്ച് സൗജന്യമായി ശസ്ത്രക്രിയ ചെയ്ത് നൽകും. കണ്ണട ആവശ്യമുള്ളവർക്ക് ക്യാമ്പ് ദിവസം ബുക്ക് ചെയ്ത് പണമടച്ചാൽ കുറഞ്ഞ നിരക്കിൽ (Rs 200/ Rs 300/) കണ്ണട എത്തിച്ചു നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർ രാവിലെ 9 മണിക്ക് മുമ്പായി യംഗ്സ്റ്റാർ സാംസ്കാരികവേദിയിൽ എത്തിച്ചേരണം.

കേമ്പ് സംബന്ധിച്ച വിശദവിവരങ്ങൾക്ക്

9847948479

9847499025

9747537497

നമ്പറിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/336598/free-eye-check-up-cataract-surgery-screening-camp-on-sunday-at-chundangapoyil-youngstar-cultural-venue)