---
title: "പൊന്ന്യത്ത് വീണ്ടും കളരി തട്ടൊരുങ്ങുന്നു ; ലോഗോ പ്രകാശനം നടന്നു"
english_title: "Ponnuyam is getting ready to shine again; logo launch held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/336463/ponnuyam-is-getting-ready-to-shine-again-logo-launch-held"
published_at: "2026-01-15T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69688fd31e6a0_Untitled-2_copy.jpg"
keywords: []
---

# പൊന്ന്യത്ത് വീണ്ടും കളരി തട്ടൊരുങ്ങുന്നു ; ലോഗോ പ്രകാശനം നടന്നു

> **Lead Summary:** തലശ്ശേരിയുടെ ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന പൊന്ന്യത്തങ്കം -2026 ന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സ്പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

## Article Content

തലശ്ശേരിയുടെ ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന പൊന്ന്യത്തങ്കം -2026 ന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സ്പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ ഐ എ എസിനു നൽകി പൊന്ന്യത്തങ്കത്തിന്റെ ലോഗോ സ്പീക്കർ പ്രകാശനം ചെയ്തു.

നാടിന്റെ ചരിത്രവും സംസ്കാരവും ലോകത്തോട് വിളിച്ചോതുന്ന ​പൊന്ന്യം ഏഴരകണ്ടത്തെ പൊന്ന്യത്തങ്കം കൂടുതൽ ജനകീയമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഓരോ ദിവസവും വ്യത്യസ്ത കളരി സംഘങ്ങളുടെ കളരി പ്രദർശനങ്ങൾക്ക് പുറമെ കലാപരിപാടികളും ഏഴരകണ്ടം വയലിൽ അരങ്ങേറും.

നഗര - ഗ്രാമ വ്യത്യാസമില്ലാതെ ഇനി ആബാലവൃദ്ധം പൊന്ന്യത്തേക്ക് ഒഴുകിതുടങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/336463/ponnuyam-is-getting-ready-to-shine-again-logo-launch-held)