---
title: "ബോംബേറ് കേസുകളിൽ അറസ്റ്റു ചെയ്യുമെന്ന് പറയുമ്പോൾ അങ്ങോട്ടു വന്നോളാം എന്ന് പറയുന്നവരാണ്  തലശേരിക്കാരെന്ന് എഡിജിപി എസ്. ശ്രീജിത്ത് ; ബോംബേറിൽ പരിക്കേറ്റ ആദ്യ ഐപിഎസുകാരൻ താനാണെന്നും ശ്രീജിത്ത്"
english_title: "When they say they will arrest in bomb blast cases, they say they will come there ADGP S. Sreejith says Thalassery people; Sreejith says he is the first IPS officer injured in bomb blast"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/336313/when-they-say-they-will-arrest-in-bomb-blast-cases-they-say-they-will-come-there-adgp-s-sreejith-says-thalassery-people-sreejith-says-he-is-the-first-ips-officer-injured-in-bomb-blast"
published_at: "2026-01-14T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69675b54b76af_Untitled-5_copy.jpg"
keywords: []
---

# ബോംബേറ് കേസുകളിൽ അറസ്റ്റു ചെയ്യുമെന്ന് പറയുമ്പോൾ അങ്ങോട്ടു വന്നോളാം എന്ന് പറയുന്നവരാണ്  തലശേരിക്കാരെന്ന് എഡിജിപി എസ്. ശ്രീജിത്ത് ; ബോംബേറിൽ പരിക്കേറ്റ ആദ്യ ഐപിഎസുകാരൻ താനാണെന്നും ശ്രീജിത്ത്

> **Lead Summary:** പത്ത് ദിവസം ഞങ്ങൾ വെട്ടും കുത്തും ബോംബെറിഞ്ഞും പരസ്പരം ബഹുമാനിച്ചും കഴിയും. ബാക്കിയുള്ള ദിവസങ്ങളിൽ സാറെ ഞങ്ങളാണ് ബോംബറിഞ്ഞതെന്ന് പറയും. അറസ്റ്റ് ചെയ്യുമെന്ന് പറയുമ്പോൾ വേണ്ട സാറെ ഞങ്ങൾ സ്റ്റേഷനിലേക്ക് വന്നോളാം എന്ന് പറയുന്ന മനുഷ്യരെയാണ് താൻ തലശ്ശേരിയിൽ പണ്ട് കണ്ടതെന്നും ഇത് അവിടെ ജീവിച്ചവർ മാത്രമേ മനസിലാകൂവെന്നും എഡിജിപി എസ്. ശ്രീജിത്ത് ഐപി എസ്.

## Article Content

പത്ത് ദിവസം ഞങ്ങൾ വെട്ടും കുത്തും ബോംബെറിഞ്ഞും പരസ്പരം ബഹുമാനിച്ചും കഴിയും. ബാക്കിയുള്ള ദിവസങ്ങളിൽ സാറെ ഞങ്ങളാണ് ബോംബറിഞ്ഞതെന്ന് പറയും. അറസ്റ്റ് ചെയ്യുമെന്ന് പറയുമ്പോൾ വേണ്ട സാറെ ഞങ്ങൾ സ്റ്റേഷനിലേക്ക് വന്നോളാം എന്ന് പറയുന്ന മനുഷ്യരെയാണ് താൻ തലശ്ശേരിയിൽ പണ്ട് കണ്ടതെന്നും ഇത് അവിടെ ജീവിച്ചവർ മാത്രമേ മനസിലാകൂവെന്നും എഡിജിപി എസ്. ശ്രീജിത്ത് ഐപി എസ്.

കേരള വിഷൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച നവാസ് മേത്തർ രചിച്ച ആ കാറും ഏഴ് മരണവും എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിലാണ് എഡിജിപി തലശ്ശേരിയിൽ ജോലി ചെയ്ത കാലത്തെ അനുഭവങ്ങൾ പങ്കു വെച്ചത്.

ബോംബേറിൽ പരിക്കേറ്റ കേരളത്തിലെ ആദ്യത്തെ ഐ പി എസുകാരൻ താനാണ്. അന്ന് തന്നെ വാരിയെടുത്തവരിൽ ഉണ്ടായിരുന്ന പോലീസുകാരൻ സദസിലുണ്ട്. അനിൽ എന്നാണ് അയാളുടെ പേര്.

പരിക്കേറ്റ് ആശുപത്രിയിൽ കിടന്നപ്പോൾ തലശ്ശേരിക്കാരുടെ സ്നേഹം നന്നായി അനുഭവദിച്ചു. മട്ടൻ തിന്നു തിന്നു മടുത്തു. 72 കിലോ ഉണ്ടായിരുന്ന താൻ 86 കിലോ ആയി. ദോഷം തീർക്കാൻ അമ്മ ഗുരുവായൂരിൽ തുലാ ഭാരം നടത്തിച്ചപ്പോഴാണ് താൻ 86 കിലോ ആയ വിവരം അറിഞ്ഞത്. തലശ്ശേരിക്കാരുടെ സ്നേഹം കൊണ്ടായിരുന്നു ഈ തൂക്കം കൂടൽ. തലശ്ശേരിക്കാർക്ക് തന്നോടുള്ള സ്നേഹം കൊണ്ട് തന്നെയാണ് ഈ പുസ്തകം ഏറ്റു വാങ്ങാൻ തന്നെ ക്ഷണിച്ചതെന്നും പോലീസുകാർക്ക് വേണ്ടി താൻ നന്ദി പറയുന്നു. പുസ്തകത്തിൽ കടിഞ്ഞൂൽ പ്രസവം എന്ന അധ്യായത്തിലെ ഉമ്മയുടെ പ്രസവ രംഗം നേരിട്ട് കാണുന്ന അനുഭവമാണ് വായനയിൽ ലഭിച്ചത്. വായനയിലുടനീയുംനവാസ് മേത്തർ നമ്മോട് സംസാരിക്കുന്നത് പോലെയാണ് തോന്നിയതെന്നുംഎഡിജിപി തുടർന്നു പറഞ്ഞു.തിരുവനന്തപുരം നിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽനിയമസഭ സ്പീക്കർ എ.എൻ ഷംസീ സാറാണ്പുസ്തകം പ്രകാശനം ചെയ്തത്. എ ഡിജിപി എസ് ശ്രീജിത്താണ് പുസ്തകം ഏറ്റു വാങ്ങിയത്.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/336313/when-they-say-they-will-arrest-in-bomb-blast-cases-they-say-they-will-come-there-adgp-s-sreejith-says-thalassery-people-sreejith-says-he-is-the-first-ips-officer-injured-in-bomb-blast)